യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു

ശരത്ത് കോപ്പു

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു. ഹൈദരാബാദ് സ്വദേശി ശരത്ത് കോപ്പു(26)വിനെയാണ് കന്‍സാസ് സിറ്റിയിലെ റസ്റ്റോറന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മിസൗറി സര്‍വകലാശാല വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട ശരത്.

കന്‍സാസിലെ റസ്റ്റോറന്റില്‍ ജോലി ചെയ്ത് വരികയായിരുന്നു. മോഷണശ്രമത്തിനിടെ ആക്രമികള്‍ കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഹൈദരാബാദില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍ ആയിരുന്ന ശരത് കഴിഞ്ഞ വര്‍ഷമാണ് ഉപരിപഠനത്തിനായി യുഎസിലേക്ക് പോയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top