ഇന്തോനേഷ്യന്‍ ഓപ്പണ്‍: സിന്ധുവും പ്രണോയിയും ക്വാര്‍ട്ടറില്‍ പുറത്ത്

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ഓപ്പണില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. പിവി സിന്ധുവും എച്ച്എസ് പ്രണോയിയും ക്വാര്‍ട്ടറില്‍ പുറത്തായി. നേരത്തെ കെ ശ്രീകാന്ത്, സൈന എന്നിവരും പുറത്തായിരുന്നു.

ലോകമൂന്നാം റാങ്കും ഒളിമ്പിക്‌സ് വെള്ളിമെഡല്‍ ജേത്രിയുമായ പിവി സിന്ധുവിനെ ചൈനയുടെ ലോക ഏഴാം നമ്പര്‍ ഹീ ബിങ്ജിയോ ആണ് പരാജയപ്പെടുത്തിയത്. 37 മിനിട്ട് മാത്രം നീണ്ട പോരാട്ടത്തില്‍ 21-14, 21-15 എന്ന സ്‌കോറിനായിരുന്നു ചൈനീസ് താരത്തിന്റെ വിജയം.

ടൂര്‍ണമെന്റില്‍ എട്ടാം സീഡായ പ്രണോയ് ചൈനയുടെ ഷീ യുഖിയോടാണ് പരാജയപ്പെട്ടത്. 21-17, 21-18 എന്ന സ്‌കോറിനായിരുന്നു യുഖിയുടെ വിജയം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top