ജലന്ധര്‍ ബിഷപ്പിനെതിരെ കുരുക്ക് മുറുകുന്നു; പരാതിയുമായി മറ്റൊരു കന്യാസ്ത്രീയുടെ പിതാവും രംഗത്ത്

ഫ്രാങ്കോ മുളയ്ക്കല്‍

കോട്ടയം: ക​ന്യാ​സ്​​ത്രീ​യെ പീ​ഡി​പ്പി​​​ച്ചെ​ന്ന പ​രാ​തി​യി​ൽ ജ​ല​ന്ധ​ർ ബി​ഷ​പ്പ്​ ഫ്രാ​ങ്കോ മു​ള​ക്ക​ലി​നെ​തി​രെ കു​രു​ക്കു മു​റു​കു​ന്നു. ബി​ഷ​പ്പി​നെ കൂ​ടു​ത​ൽ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി മ​റ്റൊ​രു പ​രാ​തി​യു​മാ​യി തു​റ​വൂ​ർ സ്വ​ദേ​ശി​നി​യാ​യ ക​ന്യാ​സ്​​ത്രീ​യു​ടെപി​താ​വ്​ രം​ഗ​ത്തെ​ത്തി. പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരെ പരാതി ന​ൽ​കാ​ൻ ത​​​ന്റെ മ​ക​ളെ ബി​ഷ​പ്പ്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന്​ അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു. ജ​ല​ന്ധ​റി​ൽ​നി​ന്ന്​ ക​ത്തി​ലൂ​ടെ​യാ​ണ്​ മ​ക​ൾ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​ക്കാ​ര്യം ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ്​ ആ​​ല​ഞ്ചേ​രി​യെ അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ട​തി​യി​ൽ ന​ൽ​കി​യ ​ര​ഹ​സ്യ​മൊ​ഴി​യി​ലും ബി​ഷ​പ്പ് പീ​ഡി​പ്പി​ച്ചെ​ന്ന് ആ​വ​ര്‍ത്തി​ച്ച ക​ന്യാ​സ്ത്രീ, ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ അ​ട​ങ്ങു​ന്ന ഫോ​ൺ പൊ​ലി​സി​ന്​ കൈ​മാ​റു​മെ​ന്നാ​ണ്​​​ വി​വ​രം. ബി​ഷ​പ്പി​​​ന്റെ അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ളും വാ​ട്​​സ്ആ​പ്പ് ശ​ബ്​​ദ​സ​ന്ദേ​ശ​ങ്ങ​ളും ഫോ​ണി​ലു​ണ്ടെ​ന്നാ​ണ്​ ​ക​ന്യാ​സ്​​ത്രീ​യു​ടെ ബ​ന്ധു​ക്ക​ൾ ന​ൽ​കു​ന്ന സൂ​ച​ന. ബി​ഷ​പ്പ് ക​ന്യാ​സ്​​ത്രീ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന സം​ഭാ​ഷ​ണ​ങ്ങ​ളും ഇ​തി​ലു​​ണ്ടെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. നി​ല​വി​ൽ മ​റ്റൊ​രു ​ഫോ​ണാ​ണ്​ പ​രാ​തി​ക്കാ​രി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പ​ഴ​യ ഫോ​ൺ കോ​ട​നാ​ട്ടു​ള്ള ബ​ന്ധു​ക്ക​ളു​ടെ കൈ​യി​ലാ​ണ്.

ബി​ഷ​പ്പി​നെതിരെ പ​ര​മാ​വ​ധി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ച​ശേ​ഷം ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക്​ നീ​ങ്ങി​യാ​ൽ മ​തി​യെ​ന്നാ​ണ്​ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്​ ല​ഭി​ച്ച നി​ർ​ദേ​ശം. ഇ​താ​ണ്​ ബി​ഷ​പ്പി​നെ ചോ​ദ്യം​ചെ​യ്യു​ന്ന​ത്​ വൈ​കാ​ൻ കാ​ര​ണം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top