സാക്കിര്‍ നായിക്കിനെ നാടുകടത്തില്ല: നിലപാട് വ്യക്തമാക്കി മലേഷ്യന്‍ സര്‍ക്കാര്‍

സാക്കിര്‍ നായിക്ക്
കോലാലമ്പൂര്‍: വിവാദ മതപ്രഭാഷകന് സാക്കിര്‍ നായിക്കിനെ തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെ നിലപാട് വ്യക്തമാക്കി മലേഷ്യ. വിദ്വേഷ പ്രസംഗങ്ങള്‍ക്ക് അന്വേഷണം നേരിടുന്ന സാക്കിറിനെ ഇന്ത്യയിലേക്ക് തിരിച്ചയക്കില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി വ്യക്തമാക്കി.
സാക്കിര്‍ നായിക്കിന് മലേഷ്യന്‍ പൗരത്വം ഉണ്ടെന്നും ഇതുവരെ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നും പറഞ്ഞ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് അതുകൊണ്ട് തന്നെ സാക്കിറിനെ തിരിച്ചയക്കാനാകില്ലെന്നും കൂട്ടിച്ചേര്‍ത്തു. വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ നാടുവിട്ട സാക്കിറിനെ വിട്ടുകിട്ടണമെന്ന് മലേഷ്യയോട് നിരവധി തവണ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

സാക്കിര്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മലേഷ്യന്‍ സര്‍ക്കാരിന്റെ പ്രതികരണം. അതേസമയം താന്‍ ഇന്ത്യയിലേക്ക് വരുന്നില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ നീതിയുക്തമായ നിലപാട് കൈക്കൊള്ളുമ്പോള്‍ തിരിച്ചെത്തുമെന്നും വാര്‍ത്തകള്‍ നിഷേധിച്ച് കൊണ്ട് സാക്കിറും കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
നേരത്തെ, ഭീകര സംഘടനകളുമായുള്ള സംശയകരമായ സാമ്പത്തിക ഇടപാട്, തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന അന്താരാഷ്ട്ര ചാനലായ പീസ് ടീവിയുമായി ദുരൂഹബന്ധം, തുടങ്ങിയ ആരോപണങ്ങളെ തുടര്‍ന്ന് 2016 നവംബര്‍ 15 നാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള കേന്ദ്രമന്ത്രിസഭ സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ പ്രവര്‍ത്തനം നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക