‘കൂടെ’യിലെ പറന്നേ..! വീഡിയോ ഗാനം പുറത്തിറങ്ങി

കൊച്ചി: പൃഥ്വിരാജ്, നസ്രിയ നസിം, പാര്‍വ്വതി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന അഞ്ജലി മേനോന്‍ ചിത്രം ‘കൂടെ’യിലെ പറന്നേ..! ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. നസ്രിയ, റോഷന്‍ മാത്യൂ, സിദ്ധാര്‍ത്ഥ് മേനോന്‍ എന്നിവരാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് രഘു ദീക്ഷിതാണ് സംഗീതം നല്‍കിയിരിക്കുന്നത്. ബെന്നി ദയാലും രഘു ദീക്ഷിതും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. രജപുത്ര വിഷ്വല്‍ മീഡിയ ആന്‍ഡ് ലിറ്റില്‍ ഫിലിംസ് ഇന്‍ഡ്യ എന്നിവയുടെ ബാനറില്‍ എം രഞ്ജിത്തും അഞ്ജലി മേനോനുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top