ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗിക ആരോപണം; രഹസ്യ മൊഴികളില്‍ പീഡന വിവരം ആവര്‍ത്തിച്ച് കന്യാസ്ത്രീ

ഫ്രാങ്കോ മുളയ്ക്കല്‍
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈഗീക പീഡന കേസില്‍ മജിസ്ട്രേറ്റിനു നല്കിയ രഹസ്യ മൊഴിയിലും പീഡന വിവരം ആവര്‍ത്തിച്ച് കന്യാസ്ത്രീ. ഇതോടെ അറസ്റ്റുള്പ്പെടയുള്ള നടപടി ക്രമങ്ങളിലേയ്ക്ക് അന്വേഷണ സംഘം കടക്കും. കന്യാസ്ത്രീയ്ക്ക് എതിരെ ബിഷപ്പ് നല്കിയ പരാതിയിലും പൊലീസ് സമാന്തര അന്വേഷണം നടത്തുണ്ട്.
164 വകുപ്പ് പ്രകാരം ചങ്ങനാശ്ശേരി മജിസ്ട്രേറ്റ് മുന്നില്‍ പരാതിക്കാരിയായ കന്യാസ്ത്രീയുടെ രഹസ്യ മൊഴി രേഖപ്പെടുത്തല്‍ ആറുമണിക്കൂര്‍ അന്‍പത്തിനാല് മിനിറ്റ് നീണ്ടു. തന്നെ ബിഷപ്പ് പീഡിപ്പിച്ചെന്ന് പൊലീസിനു നല്കിയ മൊഴി കന്യാസ്ത്രി മജിസ്ട്രേറ്റിനു മുന്നിലും ആവര്‍ത്തിച്ചു. 2014 മുതല്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നിരന്തര പീഡനത്തിനിരയാക്കിയതായ മൊഴിയാണ് കന്യാസ്ത്രീ രഹസ്യ മൊഴിയിലും അവര്‍ത്തിച്ചത്. ഇതോടെ കേസില്‍ സഭാ നേതൃത്വം കൂടുതല്‍ പ്രതിരോധത്തിലായി. രഹസ്യ മൊഴിയുടെ പകര്‍പ്പ് ലഭിക്കുന്നതിനായി അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. പകര്‍പ്പ് ലഭിച്ച ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടന്നേക്കുമെന്നാണ് സൂചന.

ബലാത്സംഘം, പ്രകൃതി വിരുദ്ധ പീഡനം എന്നീ വകുപ്പുകള്‍ പ്രകാരമാണ് നേരത്തെ പൊലീസ് ബിഷപ്പിനെതിരെ കേസെടുത്തിരുന്നത്. അതേസമയം കന്യാസ്ത്രീ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ബിഷപ്പ് നല്കിയ പരാതിയിലും സമാന്തര അന്വേഷണം നടക്കുന്നുണ്ട്. ഇതിനൊപ്പം കന്യാസ്ത്രിയുടെ ഫോണ്‍ ഇന്ന് പരിശോധനക്ക് വിധേയമാക്കും. ബിഷപ്പ്, തനിക്ക് അയച്ച ശബ്ദ സന്ദേശങ്ങളും ഇക്കിളി സംഭാക്ഷണങ്ങളും തന്റെ ഫോണില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് കന്യാസ്ത്രീയുടെ മൊഴിയിലുണ്ട്. അച്ചടക്ക നടപടിക്ക് വിധേയമാക്കിയതിന്റെ വിരോധമാണ് പീഡനാരോപണം എന്ന് ബിഷപ്പിന്റെ വാദത്തിന് കനത്ത തിരിച്ചടിയാകും ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന തെളിവുകള്‍. അങ്ങനെയെങ്കില്‍ ക്രിമിനല്‍ കേസില്‍ അറസ്റ്റിലാകുന്ന ഇന്ത്യയിലെ ആദ്യമെത്രാനെന്ന വിശേഷണമാകും ബിഷപ്പ് ഫ്രാങ്കോക്ക് ലഭിക്കുക.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക