സ്വത്ത് തര്‍ക്കം; കാസര്‍ഗോഡ് ഒരാള്‍ വെട്ടേറ്റ് മരിച്ചു

പ്രതീകാത്മക ചിത്രം

കാസര്‍ഗോഡ്: കാസര്‍ഗോഡ് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ ഒരാള്‍ വെട്ടേറ്റ് മരിച്ചു. ബോവിക്കാനത്ത് ബിഎസ്എന്‍എല്‍ ഡിവിഷന്‍ എഞ്ചിനീയറായ മല്ലം സ്വദേശി സുധാകരനാണ് (55) മരിച്ചത്.

അയല്‍വാസിയായ രാധാകൃഷ്ണനുമായുള്ള വഴിത്തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതി രാധാകൃഷ്ണന്‍(51) പിന്നീട് കുമ്പളയില്‍ തീവണ്ടിക്ക് മുന്നില്‍ ചാടി മരിച്ചു. വൈകുന്നേരം മംഗ്‌ളുരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മലബാര്‍ എക്‌സ്പ്രസ്സിന് മുന്നില്‍ ചാടിയാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top