സ്വീഡന്‍-സ്വിറ്റ്‌സര്‍ലന്റ്, കൊളംബിയ-ഇംഗ്ലണ്ട് പോരാട്ടങ്ങളോടെ പ്രീക്വാര്‍ട്ടറിന് ഇന്ന് തിരശീല വീഴും

മോസ്‌കോ: റഷ്യന്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് സമാപനമാകും. ഇന്ന് വൈകിട്ട് ഏഴരയ്ക്ക് നടക്കുന്ന മത്സരത്തില്‍ സ്വീഡന്‍ സ്വിറ്റ്‌സര്‍ലന്റിനെയും രാത്രി പതിനൊന്നരയ്ക്ക് നടക്കുന്ന മത്സരത്തില്‍ കൊളംബിയ ഇംഗ്ലണ്ടിനെയും നേരിടും.

ജി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറിലെത്തിയിരിക്കുന്നത്. എച്ച് ഗ്രൂപ്പിലെ ചാമ്പ്യന്‍മാരാണ് കൊളംബിയ. രണ്ട് ടീമുകള്‍ക്കും പ്രാഥമിക റൗണ്ടില്‍ രണ്ട് ജയങ്ങളും ഒരു തോല്‍വിയുമാണ് ഉള്ളത്. ഇംഗ്ലണ്ട് ആദ്യ രണ്ട് മത്സരങ്ങളും ആധികാരികമായി ജയിച്ചപ്പോള്‍ അവസാന മത്സരത്തില്‍ ബെല്‍ജിയത്തോട് പരാജയപ്പെട്ടു. നേരെ വിപരീതമാണ് കൊളംബിയയുടെ കഥ. ആദ്യ മത്സരത്തില്‍ തോറ്റപ്പോള്‍ പിന്നീട് രണ്ട് മത്സരങ്ങളും ജയിച്ച് മുന്നേറി. റഷ്യന്‍ ലോകകപ്പില്‍ ആദ്യ മത്സരം തോറ്റശേഷം പ്രീക്വാര്‍ട്ടറിലെത്തിയ ഏക ടീമാണ് കൊളംബിയ.

സ്വീഡന്‍ എഫ് ഗ്രൂപ്പിലെ ചാമ്പ്യന്‍മാരും സ്വിറ്റ്‌സര്‍ലന്റ് ഇ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരുമാണ്. ജര്‍മനിയോട് തോറ്റ സ്വീഡന്‍ അവസാന മത്സരത്തില്‍ മെക്‌സിക്കോയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. ബ്രീസിലിനെ സമനിലയില്‍ തളച്ചതിന്റെ കരുത്ത് സ്വിറ്റ്‌സര്‍ലന്റിന് മേനി പറയാനുണ്ട്. മറ്റൊരു മത്സരത്തില്‍ സെര്‍ബിയയെ തോല്‍പ്പിച്ചപ്പോള്‍ അവസാന മത്സരത്തില്‍ കോസ്റ്ററിക്കയോട് സമനിലയില്‍ പിരിഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top