മഹാരാഷ്ട്രയിലെ ആള്‍ക്കൂട്ട അക്രമം; 23 പേര്‍ അറസ്റ്റില്‍

പ്രതീകാത്മക ചിത്രം

മുംബൈ: മഹാരാഷ്ട്രയിലെ റെയിന്‍പാഡയില്‍ ആള്‍ക്കൂട്ട അക്രമത്തില്‍ അഞ്ച്‌പേര്‍ കൊലപ്പെട്ട സംഭവത്തില്‍ 23 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം എന്നാരോപിച്ചായിരുന്നു അഞ്ച്‌പേരെ അള്‍ക്കൂട്ടം കൊലപ്പെടുത്തിയത്.

ഇന്നലെ രാവിലെയായിരുന്നു സംഭവം നടന്നത്. സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ റെയിന്‍പാഡയില്‍ ഇറങ്ങിയ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഒരു പെണ്‍കുട്ടിയോട് സംസാരിക്കുന്നത് കണ്ട ഞായറാഴ്ച ചന്തയ്ക്ക് മാര്‍ക്കറ്റിലെത്തിയ ആള്‍ക്കൂട്ടം കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമാണെന്ന് തെറ്റിദ്ധരിച്ച് മര്‍ദ്ദിക്കുകയായിരുന്നു. അഞ്ചുപേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു.

പ്രദേശത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം സജീവമാണെന്ന സാമൂഹ്യമാധ്യമങ്ങളില്‍ കൂടിയുള്ള പ്രചരണമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
ഇത്തരത്തിലുള്ള വ്യാജപ്രചരണങ്ങള്‍ക്കെതിരെയും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top