മാധ്യമങ്ങള്‍ വേട്ടയാടുന്നു, അമ്മയെ തകര്‍ക്കാനുള്ള നീക്കം ചെറുക്കും: ഗണേഷ് കുമാര്‍

തിരുവനന്തപുരം: അമ്മ വിവാദത്തില്‍ മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്ന് കെബി ഗണേഷ് കുമാര്‍. ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ താന്‍ പങ്കെടുത്തിരുന്നില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

അമ്മയെ തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നത്. അതിനെ ശക്തമായി ചെറുക്കും. താന്‍ കൂടി കഷ്ടപ്പെട്ട് ഉണ്ടാക്കിയ സംഘടനയാണ് അമ്മ. ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തില്‍ പങ്കാളിയായിട്ടില്ല. ഗണേഷ് പറഞ്ഞു.

സംഘടനയുടെ അച്ചടക്കം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഗണേഷ് ആവശ്യപ്പെട്ടു.

നടിമാരുടെ രാജിയുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖ തന്റേതാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. ഇടവേള ബാബുവിന് അയച്ച ശബ്ദസന്ദേശം എങ്ങനെ പുറത്തുവന്നു എന്നത് സംബന്ധിച്ച് അന്വേഷണം നടത്തണം. അമ്മയില്‍ ഉള്ളവര്‍ തന്നെയാണ് അത് പുറത്തുവിട്ടത്. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഗണേഷ് പറഞ്ഞു.

രാജിവച്ച നടിമാരെ വിമര്‍ശിച്ച് ഗണേഷ് ഇടവേള ബാബുവിന് അയച്ച വാട്ട്‌സ്ആപ് ശബ്ദസന്ദേശമാണ് പുറത്തായത്. രാജിവച്ചവര്‍ അമ്മയോട് ശത്രുത പുലര്‍ത്തുന്നവരും സ്ഥിരമായി കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നവരുമാണെന്ന് ഗണേഷ് കുറ്റപ്പെടുത്തുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top