ജിദ്ദ ചീക്കോട് പഞ്ചായത്ത് കെഎംസിസി സമാഹരിച്ച ഡയാലിസിസ് ഫണ്ട് കൈമാറി

ജിദ്ദ: കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിനുവേണ്ടി ജിദ്ദ ചീക്കോട് പഞ്ചായത്ത് കെഎംസിസി സമാഹരിച്ച ഫണ്ട് ജിദ്ദയില്‍വെച്ച് നടന്ന ചടങ്ങില്‍ കൈമാറുകയുണ്ടായി. ഷറഫിയ്യ കെഎംസിസി ഓഡിറ്റോറിയത്തില്വച്ചുനടന്ന ചടങ്ങില്‍ പഞ്ചായത്ത് കെഎംസിസി ജന.സെക്രട്ടറി ലത്തീഫ് പൊന്നാടില്‍ നിന്ന് കൊണ്ടോട്ടി മണ്ഡലം സിഎച്ച് സെന്റെര് കണ്‍വീനര്‍ കെഎന്‍എ ലത്തീഫ് ഫണ്ട് ഏറ്റുവാങ്ങി.
150 രോഗികള്‍ക്കുള്ള കിഡ്നി ഡയാലിസിനുള്ള ഫണ്ടാണ് കൈമാറിയത്. ടികെ അബ്ദുല്‍ റഹ്മാന് മാസ്റ്റര്‍ വാവൂര് അധ്യക്ഷത വഹിച്ചു. നാസിര്‍ ഒളവട്ടൂര്‍ യോഗം ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാന് അയക്കോടന്‍, അന്‍വര്‍ വെട്ടുപാറ, സലീം വാവൂര് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ച് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സെക്രട്ടറി ലത്തീഫ് പൊന്നാട് സ്വാഗതവും കെസി കുഞ്ഞാന് സന്ദിയും പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക