“ഇനി ‘അമ്മ’ എന്ന സംഘടനയോട് ഒരുകാരണവശാലും ചേര്‍ന്ന് പോകാനാകില്ല”, ഡബ്ല്യുസിസിയുടെ ചോദ്യങ്ങള്‍ അമ്മയില്‍ ഉന്നയക്കാതിരുന്നത് എന്ത് എന്നതിന് മറുപടിയും നിലപാടും വ്യക്തമാക്കി റിമ കല്ലിങ്കല്‍ (വീഡിയോ)

‘അമ്മ’ എന്ന താര സംഘടന ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ സിനിമയിലെ വനിതാ സംഘടനയായ വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് പ്രതികരിച്ചിരുന്നു. എന്നാല്‍ ഈ പ്രതികരണം അമ്മയുടെ യോഗത്തില്‍ ഉണ്ടാകാതിരുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് വ്യക്തമായി മറുപടി നല്‍കി നിലപാട് വ്യക്തമാക്കി നടി റിമാ കല്ലിങ്കല്‍. റിപ്പോര്‍ട്ടര്‍ ചാനലിന്റെ എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ചയില്‍ പ്രതികരിക്കുകയായിരുന്നു അവര്‍.

എല്ലാവരും ഈ ചോദ്യം ചോദിക്കുന്നു. ഈ സംഭവം നടന്ന് ഒരു കൊല്ലമായി അമ്മയുമായി ഈ രീതിയിലുള്ള ചര്‍ച്ചകള്‍ തുടങ്ങിവയ്ക്കുന്നു. എല്ലാവരും കണ്ടതാണ് അമ്മ മഴവില്‍ എന്ന പരിപാടിയില്‍ എന്ത് രീതിയിലാണ് അവര്‍ പ്രതികരിച്ചതെന്ന്. ഈ ലെവലില്‍ സെന്‍സിറ്റിവിറ്റിയും ഇന്റലിജന്റ്‌സോടുംകൂടി ഞങ്ങള്‍ പറയുന്ന കാര്യങ്ങള്‍ കാണുന്ന ആളുകളോട് ലോജിക്കലായി പ്രാക്ടിക്കലായി ഒരു ചര്‍ച്ചയ്ക്കിരിക്കണെന്ന് ആരും ആവശ്യപ്പെടരുതെന്ന് താഴ്മയോടെ ആവശ്യപ്പെടുന്നു.

പബ്ലിക്കായി എല്ലാവരും കണ്ടു അമ്മ തന്ന മറുപടി. അവര്‍ എങ്ങനെയാണ് നമ്മളെ കാണുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. മീ ടൂ എന്ന ക്യാമ്പയിന്റെ ഭാഗമാകാന്‍ സാധിക്കുന്ന ഒരു സംഘടന സ്ത്രീ ശാക്തീകരണത്തിനെ ഇത്രയും കളിയാക്കിയ ഏറ്റവും സീനിയറായവര്‍ ഭാഗമായ ഒരു സ്‌കിറ്റാണ് സംഭവിച്ചത്. അതുകൊണ്ട് ഇനിയുമൊരു ചര്‍ച്ച ആവശ്യപ്പെടരുത് ആരും.

ഇപ്പോള്‍ നടന്ന സംഭവത്തില്‍ അതായത് മൂന്ന് മാസം ജയിലില്‍ കിടന്ന, കുറ്റാരോപിതനായ, ഏഴാം പ്രതിയായ രണ്ടുപ്രാവശ്യം ജാമ്യം നിഷേധിക്കപ്പെട്ട ഒരാള്‍ ഇതിന്റെ ഭാഗമായി നില്‍ക്കവെ ഇരയും ഇവിടെയുണ്ടാകവെ ഇത്തരമൊരു നിലപാട് അമ്മ എടുക്കുമ്പോള്‍ എല്ലാവരേയും ഇരയേയും ഉള്‍പ്പെടെ ബോധിപ്പിക്കേണ്ടതുണ്ട്. അല്ലാതെ അവിടെ തുടരേണ്ടതില്ല എന്നതാണ് തീരുമാനം.

ഇത്രയും കാര്യങ്ങള്‍ പറഞ്ഞുതുടങ്ങിയ റിമ അരമണിക്കൂറോളം സമയം റിപ്പോര്‍ട്ടര്‍ ചാനലിനോട് ഇതേക്കുറിച്ച് പ്രതികരിച്ചു. റിമ സംസാരിച്ചതിന്റെ പൂര്‍ണരൂപം താഴെ കാണാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top