കറുത്തവളെന്ന് പറഞ്ഞ് കളിയാക്കി; യുവതി അഞ്ചുപേരെ വിഷം കൊടുത്ത് കൊന്നു


മുംബൈ: കറുത്തവളെന്ന് പറഞ്ഞ് കളിയാക്കിയതിന്റെ പേരില്‍ യുവതി അഞ്ച്‌പേര്‍ക്ക് വിഷം കൊടുത്ത് കൊലപ്പെടുത്തി. കുടുംബ സല്‍ക്കാരത്തിനിടെ ഭക്ഷണത്തില്‍ വിഷം കൊടുത്താണ് യുവതി കൊലപാതകം നടത്തിയത്. മഹാരാഷ്ട്രയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ പ്രാന്ധ്യ എന്ന് വിളിക്കുന്ന ജ്യോതി സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

നാല് കുട്ടികളും ഒരു മധ്യവയസ്‌കനുമാണ് കൊല്ലപ്പെട്ടത്. തന്നെ നിറത്തിന്റെ പേരില്‍ നിരന്തരം കളിയാക്കതിന്റെ പേരില്‍ വീട്ടുകാരെ കൊലപ്പെടുത്താനാണ് ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതെന്ന് യുവതി പൊലീസിനോട് സമ്മതിച്ചു. ഭര്‍ത്താവ്, ഭര്‍തൃമാതാവ്, ഭര്‍ത്താവിന്റെ രണ്ട് സഹോദരിമാര്‍ എന്നിവരെ കൊല്ലാനായിരുന്നു യുവതി ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയത്. ഇവരെ കൊലപ്പെടുന്നതിനായി ബന്ധുവായ സുഭേഷ് മാനയുടെ ഗൃഹപ്രവേശ സല്‍ക്കാരത്തില്‍ വിളമ്പുന്ന പരിപ്പ് കറിയില്‍ വിഷം ചേര്‍ക്കുകയായിരുന്നു.

വിഷം കലര്‍ത്തിയ ഭക്ഷണം കഴിച്ച് 80 ഓളം പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ അഞ്ച് പേരാണ് മരിച്ചത്. ബാക്കിയുള്ളവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സല്‍ക്കാരത്തില്‍ വിളമ്പിയ ഭക്ഷണം പരിശോധിച്ചപ്പോഴാണ് അതില്‍ വിഷാംശം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ജ്യോതി അറസ്റ്റിലാകുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top