ക്രാഡില്‍ ഫണ്ട് സ്റ്റാര്‍ട്ട്അപ്പ് കമ്പനി ഉടമ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് മരിച്ചു

നസ്റിന് ഹസന്
ക്വോലാലംപൂര്‍: ലോകത്തിലെ തന്നെ പ്രമുഖ സ്റ്റാര്‍ട്ട്അപ്പ് കമ്പനി സിഇഒ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് മരിച്ചു. മലേഷ്യന്‍ സ്റ്റാര്‍ട്ട്അപ്പ് കമ്പനിയായ ക്രാഡില്‍ ഫണ്ട് സിഇഒ നസ്റിന് ഹസനാണ് ദാരുണാന്ത്യമുണ്ടായത്. കഴിഞ്ഞയാഴ്ചയാണ് സംഭവമെങ്കിലും വാര്‍ത്തകള്‍ ഇപ്പോഴാണ് പുറത്തുവരുന്നത്.
രാത്രി കിടക്കുമ്പോള്‍ ബെഡിന് സമീപം ചാര്‍ജ് ചെയ്യാന്‍ വച്ചിരുന്ന രണ്ടു മൊബൈലുകളിലൊന്ന് പൊട്ടിത്തെറിച്ച് തീപടര്‍ന്നാണ് നസ്റിന് ഹസന് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഹസന്റെ ബെഡിലേക്ക് തീ പടരുകയും 45 വയസുകാരനായ അദ്ദേഹം വെന്തുമരിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, തീപിടിച്ച ബെഡ്റൂമില്‍ അകപ്പെട്ട് പുക ശ്വസിച്ചാണ് നസ്റിന് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ഏതായാലും മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിലാണ് നസ്റിന് ഹസന് മരിച്ചതെന്ന് വ്യക്തമാണ്. ഏതു ഫോണാണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമല്ല.
മലേഷ്യന്‍ ധനമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ക്രാഡില്‍ ഫണ്ട്, രാജ്യത്തെ ആദ്യകാല സ്റ്റാര്‍ട്ടപ്പ് കമ്പനികളില്‍ ഒന്നാണ്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക