കൊച്ചിയില്‍ ലാ ലീഗ വമ്പന്മാരെ നേരിടാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഐഎസ്എല്‍ ടീമായ കേരള ബ്ലാസ്റ്റേഴ്‌സ് ലാ ലീഗ വമ്പന്മാരെ നേരിടാനൊരുങ്ങുന്നു. അടുത്ത മാസം കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ ലാ ലീഗയിലെ കരുത്തരായ ജിറോണ എഫ്‌സിയുമായി ബ്ലാസ്റ്റേഴ്‌സ് സൗഹൃദ മത്സരം കളിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഐഎസ്എല്‍ ടീമുകളില്‍ ഡെല്‍ഹി ഡൈനാമോസ് മാത്രമാണ് ഇതിന് മുന്‍പ് യൂറോപ്പിലെ മുന്‍നിര ടീമിനെതിരെ മത്സരിച്ചിട്ടുള്ളത്. 2016 ല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ വെസ്റ്റ്‌ബ്രോംവിച്ച് ആല്‍ബിയണുമായി അവര്‍ ഏറ്റുമുട്ടിയിരുന്നു. ലാ ലീഗ ടീമായ ജിറോണ എഫ്‌സി, കഴിഞ്ഞ വര്‍ഷം കരുത്തരായ റയല്‍ മാഡ്രിഡിനെ 2-1ന് പരാജയപ്പെടുത്തിയിരുന്നു.

ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് ഇതുവരെ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ അടുത്തമാസം കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലായിരിക്കും മത്സരം അരങ്ങേറുക.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top