ഐസിസി റാങ്കിംഗ്: 34 വര്‍ഷത്തിനിടയില്‍ ഏറ്റവും മോശം സ്ഥാനവുമായി ഓസ്‌ട്രേലിയ

ദുബായ്: ഐസിസി ഏകദിന റാങ്കിംഗില്‍ ഓസ്‌ട്രേലിയ ആറാം സ്ഥാനത്ത്. 34 വര്‍ഷത്തിനിടയിലെ അവരുടെ ഏറ്റവും താഴ്ന്ന റാങ്കാണിത്. 1984-ലാണ് ഓസ്‌ട്രേലിയ ആറാം സ്ഥാനത്തെത്തിയത്.

ഇംഗ്ലണ്ടാണ് ഏകദിന റാംങ്കിംഗില്‍ ഒന്നാമത്. ഇന്ത്യ രണ്ടാം സ്ഥാനത്തും, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് ടീമുകള്‍ മൂന്നും, നാലും സ്ഥാനങ്ങളിലുമുണ്ട്. ഓസീസിനെ മറികടന്ന് പാകിസ്താന്‍ അഞ്ചാം സ്ഥാനത്തെത്തി.

അവസാനമായി കളിച്ച 15 ഏകദിനങ്ങളില്‍ 13 എണ്ണത്തിലും അഞ്ച് തവണ ലോകകപ്പ് ജേതാക്കളായ ഓസീസ് പരാജയപ്പെട്ടിരുന്നു. നിലവില്‍ ഇംഗ്ലണ്ടുമായുള്ള അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളിലും അവര്‍ തോല്‍വി വഴങ്ങി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top