പുകച്ച് പുകച്ച് ‘തീവണ്ടി’; ടൊവിനോ ചിത്രത്തിന്റെ മോഷന്‍ ടീസര്‍ പുറത്തിറങ്ങി

കൊച്ചി: ടൊവിനോ തോമസ് നായകനാകുന്ന തീവണ്ടിയുടെ മോഷന്‍ ടീസര്‍ പുറത്തിറങ്ങി. ഫെലിനി ടിപി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംയുക്ത മേനോനാണ് നായികയായി വേഷമിടുന്നത്. ടൊവിനോ തന്നെയാണ് മോഷന്‍ ടീസര്‍ പങ്കുവെച്ചത്.

തികഞ്ഞ ഒരു രാഷ്ട്രീയ ആക്ഷേപ ഹാസ്യമാണ് തീവണ്ടി. വിനി വിശ്വ ലാലാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top