മഴയില്‍ റോഡ് പുഴയായപ്പോള്‍ ‘ബോട്ട് സര്‍വീസ് ‘ നടത്തി കെഎസ്ആര്‍ടിസി; ആനവണ്ടിയുടെ ദൃശ്യങ്ങള്‍ വൈറല്‍

കേരളത്തില്‍ മണ്‍സൂണ്‍ മഴ കഴിഞ്ഞ ഒരാഴ്ചയായി ശക്തമായതോടെ റോഡുകള്‍ മിക്കതും വെള്ളത്തിലായി. റോഡുകളില്‍ പുഴയിലേക്കാള്‍ അധികം വെള്ളം നിറഞ്ഞതോടെ പലയിടത്തും റോഡ് ഗതാഗതം താറുമാറായി. ഇതിനിടെ വെള്ളത്തിലിറങ്ങിയതിനെ തുടര്‍ന്ന് വാഹനങ്ങള്‍ പലതും പണിമുടക്കുകയും ചെയ്തു. എങ്കിലും റോഡ് പുഴപോലെ നിറഞ്ഞുകവിഞ്ഞപ്പോള്‍ ഇതിലൂടെ നിഷ്പ്രയാസം സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസിയുടെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.

വലിയ ലോറികള്‍ പോലും പണിമുടക്കി വഴിയില്‍ കിടക്കുന്നിടത്ത് ‘ആനവണ്ടികള്‍’ ഇതൊന്നും ഗൗനിക്കാതെ ‘ ബോട്ട് സര്‍വീസ്’ നടത്തുന്ന നിരവധി ദൃശ്യങ്ങളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ ഒരു ദൃശ്യം കോഴിക്കോട് വയനാട് റൂട്ടിലാണ്. മറ്റൊരു ദൃശ്യത്തില്‍ ഒന്നിനുപുറകെ ഒന്നായി കെഎസ്ആര്‍ടിസി ബസുകള്‍ റോഡിലെ ‘പുഴ’യിലൂടെ കടന്നുപോകുന്നു.

ബസിന്റെ പകുതിയോളം വെള്ളത്തില്‍ മുങ്ങിയിയിരിക്കുകയാണ്. ഇതൊന്നും കാര്യമാക്കാതെ സ്വതസിദ്ധമായ ശൈലിയില്‍ ബസ് ഓടിച്ചുകൊണ്ടുപോകുന്ന ഡ്രൈവര്‍മാരെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. നാട്ടുകാര്‍ പകര്‍ത്തി യു ട്യൂബിലിട്ടതാണ് ദൃശ്യങ്ങള്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top