കൊച്ചി വിമാനത്താവളത്തില്‍ വീണ്ടും വിദേശകറന്‍സി പിടികൂടി; മാ​ള സ്വദേശി അറസ്റ്റില്‍

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്രവിമാനത്താവളത്തില്‍ വീണ്ടും വന്‍തോതില്‍ വിദേശകറന്‍സി പിടികൂടി.
1.30 കോ​ടി രൂപയ്ക്ക് തുല്യമായ വിദേശക​റ​ൻ​സി​യാ​ണ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ തൃ​ശൂ​ർ മാ​ള സ്വ​ദേ​ശി​യാ​യ വി​ഷ്ണു​വി​നെ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

ക​ഴി​ഞ്ഞ​ദി​വ​സം ദു​ബാ​യി​ലേ​ക്കു ക​ട​ത്താ​ൻ ശ്ര​മി​ച്ച 10.86 കോ​ടി രൂ​പ​യു​ടെ വി​ദേ​ശ ക​റ​ൻ​സി നെ​ടു​മ്പാ​ശേ​രി​യി​ൽ നി​ന്ന് പി​ടി​കൂ​ടി‍​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​ഫ്ഗാ​ൻ പൗ​ര​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നു.  ഇതിന് പിന്നാലെയാണ് മലയാളിയില്‍ നിന്ന് വിദേശകറന്‍സി പിടികൂടിയിരിക്കുന്നത്.

കറന്‍സി കടത്ത് പതിവായ സാഹചര്യത്തില്‍ കറന്‍സി കടത്ത് സംഘത്തെ പിടികൂടുന്നതിന് പ്രത്യേക ടീമിനെ നിയോഗിച്ചതായി കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. സ്വകാര്യവിമാനകമ്പനി പ്രതിനിധികളുടെ യോഗം വിളിക്കാനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top