ജിയോയെ വെല്ലാന്‍ ബിഎസ്എന്‍എല്‍; ഇതിനും മുകളില്‍ മറ്റൊരു ഡേറ്റാ ഓഫറില്ല

റിലയന്‍സ് ജിയോയുടെ താരിഫ് മത്സരത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ മറ്റ് കമ്പനികള്‍ കുഴങ്ങുമ്പോള്‍ കുലുക്കമില്ലാതെ ബിഎസ്എന്‍എല്‍. ജിയോ പ്രഖ്യാപിക്കുന്നതിനോട് മത്സരിച്ച് ഓഫറുകള്‍ നല്‍കുകയാണ് ബിഎസ്എന്‍എല്ലും. കമ്പനിയുടെ പുതുപുത്തന്‍ ഓഫര്‍ ആരെയും അതിശയിപ്പിക്കുന്നതാണ്.

149 രൂപയ്ക്ക് പ്രതിദിനം 4 ജിബി ഡേറ്റയാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 4ജി സേവനം ആരംഭിച്ചിട്ടില്ലാത്തതിനാല്‍ 3ജി ഡേറ്റയാകും നല്‍കുക. ഡൗണ്‍ലോഡിംഗ് സ്ഥിരമായി ചെയ്യുന്നവര്‍ക്ക് അനുഗ്രഹമാണ് ഓഫര്‍.

മൊബൈലില്‍ 4 ജിബി ഡേറ്റ ഉപയോഗിക്കുക ശ്രമകരമാണെന്നും അഭിപ്രായമുണ്ട്. വേഗതക്കുറവാണ് പ്രശ്‌നം. എന്നാല്‍ സിമ്മും ഡേറ്റാ കാര്‍ഡും ഉപയോഗിച്ച് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ഡേറ്റ ഉപയോഗിച്ച് തീര്‍ക്കാന്‍ സാധിച്ചേക്കും. ഈ ഓഫറില്‍ സംസാര സമയമോ എസ്എംഎസോ ഇല്ല എന്നതും ഓര്‍ക്കേണ്ടതാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top