ഖാലിദിയ ക്ലബ് ഇഫ്താര്‍ സംഗമവും ഡിഫ ഭാരവാഹികള്‍ക്ക് സ്വീകരണവും സംഘടിപ്പിച്ചു

ദമാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ പ്രവാസി ഫുട്ബാള്‍ കൂട്ടായ്മയായ ഖാലിദിയ ക്ലബ് ഇഫ്താര്‍ സംഗമവും ദമാം ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന്‍ പുതിയ ഭാരവാഹികള്‍ക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. ദമാം ഹോളീഡേയ്‌സില്‍ ഒരുക്കിയ ഇഫ്താര്‍ സംഗമത്തില്‍ നിരവധി പേര്‍ കുടുംബ സമേതം പങ്കെടുത്തു.

ഇഫ്താറിനു ശേഷം ദമാം ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന്റെ പുതിയ ഭാരവാഹികളെ ആദരിച്ചു. പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന ഖാലിദിയ ക്ലബ് മുന്‍ ജനറല്‍ സെക്രട്ടറി ഫൈസലിന് യാത്രയയപ്പു നല്‍കി. ഖാലിദിയ ക്ലബ് പ്രസിഡന്റ് തോമസ് തൈപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഡിഫ പ്രസിഡന്റ് വില്‍ഫ്രഡ് ആന്‍ഡ്രൂസ്, ജനറല്‍ സെക്രട്ടറി ഫ്രാങ്കോ ജോസ്, വൈസ് പ്രസിഡന്റുമാരായ മന്‍സൂര്‍ മങ്കട, ഷമീര്‍ കൊടിയത്തൂര്‍, സെക്രട്ടറിമാരായ ലിയാക്കത്ത് അലി, സഹീര്‍ മജ്ദാല്‍, നൗഷാദ് ഖത്തീഫ് എന്നിവര്‍ സംസാരിച്ചു.

റിയാസ് പട്ടാമ്പി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ഡിഫയുടെ റഷീദ് വേങ്ങര, ആബിദ് പാണ്ടിക്കാട്, ആബിദലി കരങ്ങാടന്‍, ഷബീര്‍ അഹമ്മദ്, പ്രശാന്ത് അരുമ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. അഷ്‌റഫ് അലി മേലാറ്റൂര്‍ സ്വാഗതവും റഷീദ് ഒറ്റപ്പാലം നന്ദിയും പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top