മലയാളികളുടെ സ്റ്റാര്‍ട്ടപ്പ് ‘ചില്ലര്‍’ ആപ്പ് ഏറ്റെടുത്ത് ട്രൂകോളര്‍


ബംഗളുരു: മലയാളികളുടെ സ്റ്റാര്‍ട്ടപ്പ് കമ്പനി ചില്ലര്‍ ആപ്പ് ഏറ്റെടുത്ത് ട്രൂകോളര്‍. ചില്ലര്‍ സിഇഒ സോണി ജോയ് ഇനി ട്രൂകോളര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തും. ചില്ലറിന്റെ എല്ലാ തൊഴിലാളികളേയുമടക്കമാണ് ഏറ്റെടുപ്പ് നടന്നത്.

നാലുവര്‍ഷം മുമ്പാണ് ചില്ലര്‍ ആപ്പ് ആരംഭിക്കുന്നത്. മുംബൈ ആസ്ഥാനമായിട്ടാണ് പ്രവര്‍ത്തനം. പണമിടപാടുകള്‍ കൂടുതല്‍ വേഗത്തിലും എളുപ്പത്തിലുമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ചില്ലര്‍ പ്രവര്‍ത്തിച്ച് തുടങ്ങിയത്. ഏറ്റെടുപ്പ് നടന്നതോടെ ട്രൂകോളറിലും ഇനി പെയ്‌മെന്റ്, ബാങ്ക് ട്രാന്‍സ്ഫര്‍ ഒപ്ഷനുകള്‍ വരും.

ഇന്ത്യയില്‍ 15 കോടി ഉപഭോക്താക്കളാണ് ട്രൂ കോളറിനുള്ളത്. ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് പെയ്‌മെന്റ് ആപ്പുകളില്‍ ഒന്നായി മാറുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. എന്നാല്‍ എത്ര തുകയ്ക്കാണ് ഏറ്റെടുപ്പ് നടന്നത് എന്ന വിവരം പുറത്തുവിട്ടിട്ടില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top