കോലഞ്ചേരി സിന്തൈറ്റ് സമരം ഒത്തുതീര്‍ന്നു; 10 ജീവനക്കാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കും

എറണാകുളം: കോലഞ്ചേരി സിന്തൈറ്റ് സമരം ഒത്തുതീര്‍ന്നു. ലേബര്‍ കമ്മീഷണര്‍ നടത്തിയ ചര്‍ച്ചയിലാണ് 11 ദിവസമായി നടന്നു വന്ന സമരം ഒത്തുതീര്‍ന്നത്. 10 ജീവനക്കാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനും സ്ഥലമാറ്റിയ 17 ജീവനക്കാരില്‍ 3 പേരുടെ സ്ഥലമാറ്റം ഒഴിവാക്കാനും ചര്‍ച്ചയില്‍ തീരുമാനമായി.

ബാക്കി 14 ല്‍ 4 പേരെ നാലു മാസത്തിനുള്ളില്‍ തിരിച്ചു കൊണ്ടുവരാനും 10 തൊഴിലാളികളെ വിരമിക്കല്‍ ഒഴിവുവരുന്ന മുറയ്ക്ക് കോയമ്പത്തൂരില്‍ നിന്നും തിരികെ കൊണ്ടുവരാനുമാണ്  തീരുമാനമായിരിക്കുന്നത്. പ്രതികാര നടപടി ഉണ്ടാകില്ലെന്നും ജീവനക്കാര്‍ മാനേജുമെന്റ് ഉറപ്പ് നല്‍കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top