പ്രാണയുടെ ഫസ്റ്റ്‌ലുക്ക് ലോഞ്ച് ജൂണ്‍ 14 ന് ദുബായിയില്‍

മഹാപ്രതിഭകളുടെ സംഗമമായി നാല് ഭാഷകളില്‍ ഒരുമിച്ചു നിര്‍മിച്ച പ്രാണയുടെ ഫസ്റ്റ്‌ലുക്ക് ലോഞ്ച് ജൂണ് 14 ന് ദുബായിലെ ബുര്‍ജ് അല്‍അറബില്‍വച്ച് നടക്കും. പ്രമുഖ വ്യവസായ സ്ഥാപനമായ കെന്‍സാ ഹോള്‍ഡിംഗ്സാണ് ലോഞ്ചിന്റെ സംഘാടകര്‍.

ഇന്ത്യന്‍ സിനിമയിലെ മഹാപ്രതിഭകള്‍ ഒന്നിക്കുന്ന പ്രാണ സംവിധാനം ചെയ്തിരിക്കുന്നത് വികെ പ്രകാശാണ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിത്യാ മേനോനാണ്. പ്രേക്ഷകര്‍ക്ക് ഒരു പുതിയ ശ്രവ്യദൃശ്യാനുഭവം സമ്മാനിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഇന്ത്യന്‍ ഛായാഗ്രഹണത്തിന്റെ ഗുരുവായ പിസി ശ്രീറാമാണ്. ഓസ്‌കാര്‍ജേതാവ് റസൂല്‍ പൂക്കുട്ടി സിനിമാ ചരിത്രത്തില്‍ ആദ്യമായി സിങ്ക് സൗണ്ട് ഫോര്‍മാറ്റിലൂടെ ശബ്ദ ലേഖനം നടത്തിയ ചിത്രം കൂടിയാണ് പ്രാണ. ലോക പ്രശസ്തനായ ജാസ് വിദഗ്ദ്ധനായ ലൂയി ബാങ്ക്‌സിന്റെതാണ് സംഗീതം.

മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ നാലു ഭാഷകളില്‍നിര്‍മിച്ച പ്രാണ ഒരേ സമയം ഇന്ത്യയിലും വിദേശത്തുമായി വരുന്ന ആഗസ്ത് മാസം റിലീസ് ചെയ്യും. അമേരിക്കന്‍ മലയാളികളുടെ നേതൃത്വത്തില്‍ എസ്‌രാജ് പ്രൊഡക്ഷന്‍സിന്റെ  ബാനറില്‍ സുരേഷ് രാജ്, പ്രവീണ്കുമാര്‍, അനിത രാജ് എന്നിവര്‍  ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ തേജി മണലേലാണ്.

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് ശേഷം സുരേഷ് രാജ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് പ്രാണ. ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രാജേഷ് ജയരാമന്റെതാണ്. എഡിറ്റര്‍ സുനില്‍ എസ് പിള്ള, കലാ സംവിധാനം ബാവ, വസ്ത്രാലങ്കാരം ദീപാലി, സ്റ്റില്‍സ് ശ്രീനാഥ് എന്‍ ഉണ്ണികൃഷ്ണന്‍, ഡിസൈന്‍സ് വിന്‍സി രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, പബ്ലിക് റിലേഷന്‍സ് മഞ്ജു ഗോപിനാഥ് എന്നിവരാണ് കൈകാര്യം ചെയ്തിരിക്കുന്നത്. രതീഷ് വേഗയാണ് പ്രാണയുടെ ടൈറ്റില്‍ സോംഗ് ചെയ്തിരിക്കുന്നത്. നിത്യ മേനോനും ശില്പ രാജും ചേര്‍ന്നാണ് പാടിയിരിക്കുന്നത്.

ദക്ഷിണേന്ത്യയിലെ അതിമനോഹരമായ ഒരുഹില്‍ സ്‌റ്റേഷനില്‍ നടക്കുന്ന രോമാഞ്ചം കൊള്ളിക്കുന്ന ഈ ത്രില്ലര്‍ സിനിമ പ്രേക്ഷകര്‍ക്കുവേണ്ടി ഒരുക്കിയിരിക്കുന്നത് ഉദ്വേഗജനകമായ ഒരു പിടി നിമിഷങ്ങളാണ് .

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top