റോഡില്‍ കിടന്ന ജീവനുള്ള പട്ടിയുടെമേല്‍ ടാര്‍ ഒഴിച്ച് റോഡ് നിര്‍മിച്ചു; പ്രതിഷേധം ശക്തമാകുന്നു

ദില്ലി: ആഗ്രയില്‍ റോഡില്‍ കിടന്ന ജീവനുള്ള പട്ടിയുടെ മുകളില്‍ ടാര്‍ ഒഴിച്ച് റോഡ് നിര്‍മിച്ചതിനെ പ്രതിഷേധം ശക്തമാകുന്നു. ആഗ്രയിലെ ഫത്തേബാദ് റോഡിലാണ് സംഭവം നടന്നത്. റോഡിന്റെ അരികില്‍ കിടന്നുറങ്ങുകയായിരുന്ന പട്ടിയുടെ മുകളിലേക്ക് ചൂടുള്ള ടാര്‍ ഒഴിക്കുകയായിരുന്നു.

ടാര്‍ ഒഴിച്ചതിനുശേഷം റോഡ് റോളര്‍ പട്ടിയുടെ മുകളിലൂടെ കയറ്റി ഇറക്കി. എന്നാല്‍ പിന്നീട് നോക്കിയപ്പോള്‍ പട്ടിയെ അവിടെ കാണാന്‍ സാധിച്ചില്ലെന്നും സാമൂഹ്യ പ്രവര്‍ത്തകനായ നരേഷ് പരഷ് പറയുന്നു. നരേഷാണ് പട്ടിയോട് ക്രൂരത കാട്ടിയവര്‍ക്കെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

പട്ടിയോട് ക്രൂരത കാണിച്ചവര്‍ക്കെതിരെ പൊലീസ് നടപടി എടുക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമാവുകയാണ്.

പ്രതിഷേധം ശക്തമായതോടെ ആഗ്രയിലെ സര്‍ദാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top