നടിയെ ആക്രമിച്ച കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു

ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. കേരള പൊലീസിന്റെ അന്വേഷണം പക്ഷപാതപരമാണെന്നും തനിക്ക് നീതി കിട്ടില്ലെന്നും ചൂണ്ടിക്കാണിക്കാണ് പുതിയ നീക്കം.

നടിയെ ആക്രമിച്ച കേസിന്റെ ആദ്യ കുറ്റപത്രത്തില്‍ താന്‍ പ്രതിയായിരുന്നില്ല. എന്നാല്‍ ആദ്യം അറസ്റ്റിലായ ചിലരുടെ ആരോപണങ്ങള്‍ മാത്രം കണക്കിലെടുത്താണ് പിന്നീട് തന്നെ കുടുക്കിയത്. പൊലീസിന്റെ ഏറ്റവും ഉയര്‍ന്ന തലങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ നേരിട്ട് ഇടപെട്ടായിരുന്നു ഇത്.

അതുകൊണ്ട് തന്നെ അവരുടെ നിയന്ത്രത്തിലല്ലാത്ത മറ്റൊരു ഏജന്‍സിയുടെ അന്വേഷണത്തിലൂടെയേ സത്യം പുറത്തുവരൂവെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു. കേസില്‍ കുറ്റപത്രം നല്‍കി വിചാരണ നടപടികള്‍ തുടങ്ങിയ ഘട്ടത്തിലാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. പൊലീസിനെതിരെ സമാന ആക്ഷേപങ്ങള്‍ ഉന്നയിച്ച് ദിലീപ് നേരത്തെ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top