‘എന്റെ ആരോഗ്യകാര്യത്തില്‍ താല്‍പ്പര്യപ്പെടുന്നതില്‍ നന്ദി’; മോദിയുടെ ഫിറ്റ്നെസ് ചലഞ്ചിന് മറുപടിയുമായി കുമാരസ്വാമി

എച്ച്ഡി കുമാരസ്വാമി

ബംഗളുരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫിറ്റനെസ് ചലഞ്ചിന് മറുപടിയുമായി കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി രംഗത്ത്. എന്റെ ആരോഗ്യകാര്യത്തില്‍ താല്‍പ്പര്യപ്പെടുന്നതില്‍ നന്ദി എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. വിരാട് കോഹ്‌ലി മുന്നോട്ട് വച്ച് ഫിറ്റനെസ് ചലഞ്ച് 20 ദിവസത്തിനുശേഷം നടപ്പിലാക്കിയാണ്  പ്രധാനമന്ത്രി കുമാരസ്വാമിയെ വെല്ലുവിളിച്ചത്.

പ്രിയപ്പെട്ട നരേന്ദ്ര മോദി ജി, എന്റെ ആരോഗ്യകാര്യത്തില്‍ താല്‍പ്പര്യപ്പെടുന്നതില്‍ നന്ദി. ഫിസിക്കല്‍ ഫിറ്റ്‌നെസ് എല്ലാ വ്യക്തിക്കള്‍ക്കും വളരെ പ്രധാനപ്പെട്ടതാണ്. യോഗ എന്റെ നിത്യ ദിനചര്യയുടെ ഭാഗമാണ്. എന്നാല്‍ എന്റെ സംസ്ഥാനത്തിന്റെ വികസനത്തിനും ഫിറ്റ്‌നെസിനുമാണ് ഞാന്‍ പ്രധാന്യം കല്‍പ്പിക്കുന്നത്. അതിന് താങ്കളുടെ പിന്തുണ ഉണ്ടാകുമെന്ന് കരുതുന്നു എന്നും കുമാരസ്വാമി ട്വീറ്റ് ചെയ്തു.

കായികമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോടാണ് ഫിറ്റ്‌നെസ് ചലഞ്ചിന് തുടക്കമിക്കത്. അദ്ദേഹം വിരാട് കൊഹ്‌ലിയെ വെല്ലുവിളിക്കുകയും കോഹ്‌ലി മോദിയെ ചലഞ്ച് ചെയ്യുകയും ചെയ്തു. കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയെയും ഈ വര്‍ഷം നടന്ന ഗോള്‍ഡ്‌കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസിലെ മെഡല്‍ ജേതാവ് മണിക ബാദ്രയെയും ഫിറ്റ്‌നെസ് മോദി ചലഞ്ച് ചെയ്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top