അടുത്ത വ്യാഴാഴ്ച ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കണം: സൗദി സുപ്രിം ജുഡീഷ്യറി കോടതി

പ്രതീകാത്മക ചിത്രം

ജിദ്ദ: ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രിം ജുഡീഷ്യറി കോടതി അഹ്വാനം. ഉമ്മുല്‍ഖുറ കലണ്ടര്‍ അനുസരിച്ച് റമദാന്‍ 29 ആയ അടുത്ത വ്യാഴാഴ്ച അതായത് ജൂണ്‍ പതിനാലിന് സന്ധ്യക്കാണ് ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കേണ്ടത്.

നഗ്‌ന നേത്രങ്ങള്‍ കൊണ്ടോ ബൈനോക്കുലര്‍പോലെയുള്ള ഉപകരണങ്ങള്‍ കൊണ്ടോ നിരീക്ഷിക്കാവുന്നതാണ്. മാസപ്പിറവി ദൃശ്യമായവര്‍ തൊട്ടടുത്ത ബന്ധപ്പെട്ട അധികൃതരെ വിവരമറിയിക്കണം. സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ മാസപ്പിറവിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിരീക്ഷിക്കുവാന്‍ കമ്മിറ്റികള്‍ രുപീകരിച്ചിട്ടുണ്ട്. വൃാഴാഴ്ച മാസപ്പിറവി ദൃശ്യമായാല്‍ ഈദുല്‍ ഫിത്തര്‍ ദിനം വെള്ളിയാഴ്ചയായിരിക്കും.

വ്യാഴാഴ്ച മാസപ്പിറവി ദൃശൃമായ വിവരം ലഭിച്ചില്ലെങ്കില്‍ വെള്ളിയാഴ്ച റമദാന്‍ മുപ്പത് പൂര്‍ത്തിയാക്കി ശനിയാഴ്ചയായിരിക്കും പെരുന്നാള്‍ ദിനം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top