നീരജ് മാധവ് ബോളിവുഡിലേക്ക്


പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിനുശേഷം നീരവ് മാധവിന്റെ അടുത്ത പ്രൊജക്ട് ഏതെന്ന് തിരക്കുന്നവര്‍ ഞെട്ടുകയാണ്. ബോളിവുഡില്‍ ഒരുകൈ നോക്കാനൊരുങ്ങുകയാണ് താരം. മമ്മൂട്ടി നായകനായ മാമാങ്കത്തിന് ശേഷമാകും നീരജ് ബോളിവുഡിലേക്ക് പോവുക.

രാജ്-കൃഷ്ണ എന്ന ബോളിവുഡ് സംവിധായകര്‍ ഒരുക്കുന്ന വെബ് സീരിസിലാണ് നീരജ് തിളങ്ങാനൊരുങ്ങുന്നത്. മനോജ് ബാജ്‌പെയ്, തബു എന്നിവരെല്ലാം അണിനിരക്കുന്ന ഈ ത്രില്ലര്‍ സീരിസ് ആമസോണ്‍ പ്രൈമിലൂടെയാണ് ലഭ്യമാകും.

മലയാളത്തില്‍നിന്ന് ഒരു വെബ് സീരിസില്‍ അഭിനയിക്കുന്ന ആദ്യ താരം എന്ന നേട്ടം കയ്യിലൊതുക്കാനൊരുങ്ങുകയാണ് നീരജ്. സെയ്ഫ് അലിഖാന്‍, മാധവന്‍, നവാസുദ്ദീന്‍ സിദ്ദിഖ്വി എന്നിവരെല്ലാം വെബ് സീരിസുകളില്‍ തിളങ്ങിയവരാണ്. ഹോളിവുഡ് നിലവാരത്തിലാണ് പല വെബ് സീരിസുകളും പുറത്തുവരാറ്. അതുകൊണ്ടുതന്നെ വലിയ നേട്ടവും അവസരവുമാണ് നീരജിന് ലഭിച്ചിരിക്കുന്നതെന്ന് വ്യക്തം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top