ബംഗ്ലാദേശില്‍ എഴുത്തുകാരനെ വെടിവച്ചു കൊന്നു

ഷാജഹാന്‍ ബച്ചു

ധാക്ക: കമ്മ്യൂണിസ്റ്റ് നേതാവും എഴുത്തുകാരനുമായ ഷാജഹാന്‍ ബച്ചുവിനെ ബംഗ്ലാദേശില്‍ വെടിവച്ചു കൊന്നു. ബൈക്കില്‍ എത്തിയ സംഘം അരകിലോമീറ്റര്‍ ദൂരത്ത് നിന്നും ബച്ചുവിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ഇന്നലെ വൈകുന്നേരമാണ് കൊലപാതകം നടന്നത്. വെടിയേറ്റ ഉടന്‍ സമീപത്തുണ്ടായവര്‍ ബച്ചുവിന  തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

വികാശ പ്രകാശന്‍ എന്ന പ്രസിദ്ധീകരണത്തിലാണ് അദ്ദേഹം നിലവില്‍ പ്രവര്‍ത്തിച്ചിരുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ മുസ്‌ലിം തീവ്രവാദികള്‍ ഇതിനു മുന്‍പ് തന്നെ ലക്ഷ്യം വച്ചിരുന്നതായി പൊലീസ് പറയുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top