കാസര്‍ഗോഡ് വയോധികയെ ബന്ദിയാക്കി സ്വര്‍ണ്ണവും പണവും കവര്‍ച്ച ചെയ്തു

കാസര്‍ഗോഡ്: തനിച്ച് താമസിക്കുന്ന വയോധികയായ ടീച്ചറു ടെ വീട്ടില്‍ കയറി ടീച്ചറെ ബന്ദിയാക്കി സ്വര്‍ണവും പണവും കവര്‍ച്ച ചെയ്യു. വെള്ളിക്കോത്ത് പരിയാരത്ത് ഓമന ടീച്ചറുടെ വീട്ടിലാണ് കവര്‍ച്ച നടന്നത് പുലര്‍ച്ച ഒരു മണിയോടെയാണ് സംഭവം.കഴുത്തിലണിഞ്ഞ മാലയും വളയും ഉള്‍പ്പടെ ഒന്‍പത് പവന്‍ സ്വര്‍ണ്ണവും ,ആയിരം രൂപയുമാണ് കവര്‍ച്ച ചെയ്യതത്. വീടിന്റെ പുറക് വശത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത് .സംഘത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടാക്കുമെന്ന നിഗമനത്തിലാണ് പോലീസ്.കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ദാമോധരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലതെത്തി അന്വേഷണം ആരംഭിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top