പുതിയ കമ്പനി വോഡാഫോണ്‍ ഐഡിയ ലിമിറ്റഡ്; നിക്ഷേപിക്കുന്നത് 23,000 കോടി

വിപണിയിലുയരുന്ന വലിയ മത്സരത്താല്‍ പിടിച്ചുനില്‍ക്കാനാകാതെ നട്ടം തിരിയുകയാണ് ടെലക്കോം കമ്പനികള്‍. വലിയ വെല്ലുവിളിയാണ് ജിയോ ഈ കമ്പനികള്‍ക്ക് സമ്മാനിച്ചത്. പലവിധ വഴികള്‍ പയറ്റി ഇതില്‍നന്ന് കരകയറാനൊരുങ്ങുകയാണ് ഇവര്‍.

ഐഡിയയും വോഡഫോണും തമ്മില്‍ ലയിച്ച് പുതിയ കമ്പനി രൂപവത്കരിച്ചാണ് പ്രതിസന്ധിയില്‍നിന്ന് കരകയറുന്നത്. പുതിയ കമ്പനിയുടെ പേര് വോഡാഫോണ്‍ ഐഡിയ ലിമിറ്റഡ് എന്നായിരിക്കും. ഇരു കമ്പനികളും ചേര്‍ന്ന് വിപണിയില്‍ 23,000 കോടി രൂപ നിക്ഷേപിക്കും. 5ജി സാധ്യതകളുംകൂടി കണക്കിലെടുത്താണ് ഈ നിക്ഷേപം.

22.3 കോടി വരിക്കാരുള്ള വോഡഫോണും 21.6 കോടി വരിക്കാരുള്ള ഐഡിയയും ഒന്നിച്ചാല്‍ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള ടെലക്കോം കമ്പനിയായി മാറാന്‍ സാധിക്കും. ഇതിലൂടെ ജിയോയ്ക്ക് കൂടുതല്‍ വെല്ലുവിളി നല്‍കാന്‍ പുതിയ കമ്പനിക്ക് സാധിക്കുമെന്ന് ഇവര്‍ പ്രതീക്ഷിക്കുന്നു. ജിയോയും എയര്‍ടെലും 5ജി നല്‍കുന്നതിനൊപ്പം 5ജി നല്‍കാനും കമ്പനിക്ക് സാധിക്കും. ഇതിലൂടെ ഏറ്റവും പ്രയോജനം ഉപഭോക്താക്കള്‍ക്കുതന്നെയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top