സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതിയിട്ടു; അധോലോക നേതാവ് അറസ്റ്റില്‍

സമ്പത്ത് നെഹ്‌റ

ദില്ലി: ബോളിവുഡ് താരം സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതിയിട്ട അധോലോക നേതാവ് സമ്പത്ത് നെഹ്‌റയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാന പൊലീസാണ് നെഹ്‌റയെ അറസ്റ്റ് ചെയ്തത്.

സല്‍മാന്‍ ഖാനെ വധിക്കാനായി പദ്ധതി തയ്യാറാക്കുകയും അതിനായി ശ്രമങ്ങള്‍ നടത്തുകയും ചെയ്തതായി പൊലീസിന്റെ ചോദ്യം ചെയ്യലില്‍ നെഹ്‌റ സമ്മതിച്ചു. സല്‍മാന്‍ ഖാന്റെ വീടിന്റെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും വീട്ടിലേക്കുള്ള വഴി മൊബൈലില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. കൂടാതെ സല്‍മാന്‍ ഖാനെ നിരന്തരം പിന്‍തുടരുകയും ചെയ്തിട്ടുണ്ട്. സല്‍മാന്‍ ഖാനെ കൊലപ്പെടുത്തിയതിനുശേഷം ഇന്ത്യയില്‍ നിന്നും രക്ഷപ്പെടാനായിരുന്നു നെഹ്‌റയുടെ ലക്ഷ്യം.

ലോറന്‍സ് ബിഷ്‌നോയിയുടെ അധോലോക സംഘത്തിലെ അംഗമാണ് നെഹ്‌റ. സല്‍മാന്‍ ഖാനെ വധിക്കുന്നതിന് ആവശ്യമായ പണവും ആയുധങ്ങളും നെഹറയ്ക്ക് ലഭിച്ചിരുന്നു. ആവശ്യമുള്ളപ്പോള്‍ വിദേശരാജ്യങ്ങളില്‍ നിന്നുമാണ് നെഹ്‌റയ്ക്ക് പണം ലഭിക്കുന്നത്. ഇയാളുമായി കൂട്ടത്തില്‍ ആറുപേര്‍ കൂടി ഉള്‍പ്പെട്ടതായി പൊലീസ് പറഞ്ഞു.

ജനുവരിയില്‍ സല്‍മാന്‍ ഖാനു നേരെ വധഭീക്ഷണിയുണ്ടായിരുന്നു. ലോറസ് ബിഷ്‌നോയിയാണ് വധഭീക്ഷണി മുഴക്കിയത്. ജോദ്പൂരില്‍വച്ച് താരത്തെ കൊലപ്പെടുത്തും എന്നുള്ളതായിരുന്നു ഭീഷണി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top