2019 ല്‍ ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ പ്രണബ് പ്രധാനമന്ത്രിയാകുമെന്ന് ശിവസേന

പ്രണബ് മുഖര്‍ജി

മുംബൈ: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ പ്രണബ് മുഖര്‍ജിയായിരിക്കും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്‌നയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ശിവസേനയുടെ പ്രതികരണം.

ആര്‍എസ്എസിന്റെ നീക്കങ്ങള്‍ക്ക് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ അത് എല്ലാവര്‍ക്കും മനസ്സിലാകും. 2019 ല്‍ ഭൂരിപക്ഷം നേടാന്‍ ബിജെപിക്ക് സാധിച്ചില്ലെങ്കില്‍ പ്രണബ് മുഖര്‍ജി തന്നെയായിരിക്കും പ്രതിപക്ഷ പാര്‍ട്ടികളുടെ സമവായ പ്രധാനമന്ത്രി, മുഖപ്രസംഗത്തില്‍ ശിവസേന പറയുന്നു.

കോണ്‍ഗ്രസിന്റെ എതിര്‍പ്പിനെ അവഗണിച്ച് മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി പങ്കെടുത്തത്. ആര്‍എസ്എസ് സ്ഥാപകന്‍ കെബി ഹെഡ്ഗെവാര്‍ ഇന്ത്യയുടെ വീരപുത്രനാണെന്നായിരുന്നു ചടങ്ങില്‍ സംസാരിക്കവെ പ്രണബിന്റെ പരാമര്‍ശം. ഇതിന് പിന്നാലെയാണ് ഭാവി തെരഞ്ഞെടുപ്പ് നീക്കങ്ങളെക്കുറിച്ചുള്ള ശിവസേനയുടെ ലേഖനം.

വരുന്ന തെരഞ്ഞെടുപ്പില്‍ സഖ്യം നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് നേരത്തെ ശിവസേന മേധാവി ഉദ്ധവ് താക്കറെയുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top