അനസ് എടത്തൊടിക കേരള ബ്ലാസ്റ്റേഴ്സിലേക്ക് തന്നെ

അനസ് എടത്തൊടിക

കൊച്ചി: ജംഷെഡ്പൂര്‍ എഫ്‌സിയുടെ പ്രതിരോധനിരക്കാരനും മലയാളിയുമായ അനസ് എടത്തൊടിക അടുത്ത സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ട്‌കെട്ടും. അനസ് ബ്ലാസ്റ്റേഴ്സുമായി രണ്ടുവർഷത്തെ കരാറിൽ രണ്ടുവര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചു.

കൂടുതൽ മലയാളിതാരങ്ങളെ ടീമിലെത്തിക്കുന്നതിന്റെ ഭാഗമായാണ് നിലവിൽ ഇന്ത്യൻ ടീം അംഗംകൂടിയായ അനസിനെ ബ്ലാസ്റ്റേഴ്സ് സ്വന്തം ക്യാമ്പിൽ എത്തിച്ചത്. നിലവില്‍ കോണ്ടിനെന്റല്‍ കപ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഇന്ത്യന്‍ ടീമിലംഗമാണ് അനസ്.

നേരത്തെ മുംബൈ സിറ്റി താരം എം പി സക്കീർ, നോർത്ത്‐ഈസ്റ്റ് യുണൈറ്റഡിന്റെ അബ്ദുൽ ഹക്ക് എന്നിവരുമായും ബ്ലാസ്റ്റേഴ്സ് കരാർ ഒപ്പിട്ടിരുന്നു. അനസ് എത്തുന്നതോടെ ടീമിന്റെ പ്രതിരോധനിര കൂടുതൽ ശക്തമാകും.

ഐഎസ്എലിലെത്തി ആദ്യ രണ്ട് സീസണിൽ ദില്ലി ഡൈനാമോസ് താരമായിരുന്ന അനസ് എടത്തൊടിക കഴിഞ്ഞ ഐഎസ്എൽ സീസണിൽ 1.10 കോടി രൂപയ്ക്ക് ജംഷെഡ്പുരുമായി കരാര്‍ ഒപ്പിടുകയായിരുന്നു. എന്നാൽ പരുക്ക്
കാരണം എട്ടു കളിയിൽ മാത്രമാണ് അനസ് കളിച്ചത്. 2007ൽ ഐ ലീഗ് ടീം മുംബൈ എഫ്സിയിലൂടെ പ്രൊഫഷണല്‍
കരിയർ തുടങ്ങിയ അനസ് 2011 മുതൽ 2015 വരെ പൂനെ എഫ്സിയുടെ താരമായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top