ഷവോമി റെഡ്മി നോട്ട് 4 പൊട്ടിത്തെറിച്ചു; സംഭവം കായംകുളത്ത് (വീഡിയോ)


റെഡ്മി നോട്ട് 4 പൊട്ടിത്തെറിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വീണ്ടും പുറത്തുവരുന്നു. കഴിഞ്ഞ ദിവസം ആലപ്പുഴയിലെ കായംകുളത്താണ് വീണ്ടും സംഭവം റിപ്പോര്‍ട്ട് ചെയ്തത്. അസ്‌ലം നാസര്‍ എന്ന വ്യക്തിയുടെ ഫോണാണ് പൊട്ടിത്തെറിച്ചത് ഇദ്ദേഹം സാമൂഹ്യ മാധ്യമങ്ങളില്‍ ഇക്കാര്യം പങ്കുവയ്ക്കുകയും ചെയ്തു.

നേരത്തെ സിം ഇടാന്‍ ശ്രമിച്ചപ്പോള്‍ റെഡ്മി ഫോണ്‍ പൊട്ടിത്തെറിച്ചിരുന്നു. ബംഗളുരുവിലാണ് സംഭവം നടന്നത്. ഒരു മൊബൈല്‍ സ്‌റ്റോറില്‍ വച്ച് റെഡ്മി ഫോണ്‍ പൊട്ടിത്തെറിക്കുന്ന വീഡിയോ നേരത്തേ വൈറലായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top