സഖ്യം നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് ഉദ്ധവ് താക്കറെയുമായി അമിത് ഷാ നാളെ കൂടിക്കാഴ്ച നടത്തും

ദില്ലി: സഖ്യം നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശിവസേനയുടെ ഉദ്ധവ് താക്കറെയുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തും. മുംബൈയില്‍ താക്കറെയുടെ വസതിയില്‍ വെച്ച് വൈകുന്നേരം ആറിനായിരിക്കും കൂടിക്കാഴ്ച.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശിവസേനയെ ഒപ്പം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് അമിത് ഷായുടെ നീക്കം. നേരത്തെ ബിജെപി സഖ്യം ഉപേക്ഷിച്ച് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന വ്യക്തമാക്കിയിരുന്നു. 2014 ല്‍ ഒന്നിച്ച് നില്‍ക്കുമ്പോള്‍ ഉള്ള സ്ഥിതിയല്ല ഇപ്പോളെന്നാണ് ശിവസേനയുടെ പക്ഷം.

ബിജെപി സര്‍ക്കാരിന്റെ പ്രധാന വിമര്‍ശകരാണ് ഇന്ന് ശിവസേന. ഈ സാഹചര്യത്തിലാണ് അകന്ന് നില്‍ക്കുന്ന ശിവസേനയെ അനുനയിപ്പിക്കാന്‍ അമിത് ഷായുടെ ശ്രമം. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പില്‍ പിന്തുണ ആവശ്യപ്പെട്ട് യോഗാചാര്യന്‍ ബാബാ രാംദേവുമായും അമിത്ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top