“അഴകെയഴകെ ആദ്യമായി..”, നീരാളിയിലെ ആദ്യഗാനമെത്തി; ഗംഭീര ആലാപനവുമായി മോഹന്‍ലാല്‍

വീണ്ടുമൊരു മോഹന്‍ലാല്‍ ഗാനം ഹിറ്റ് ചാര്‍ട്ടിലേക്ക്. ‘നീരാളി’ എന്ന ചിത്രത്തിലെ ആദ്യഗാനമാണ് ഇപ്പോള്‍ പുറത്തുവന്നത്. മോഹന്‍ലാലും ശ്രേയാ ഘോഷാലും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് സ്റ്റീഫന്‍ ദേവസിയാണ്. പി ടി ബിനുവാണ് വരികള്‍ രചിച്ചത്. ഈ മാസം 15ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ഈ അജോയ് വര്‍മ ചിത്രം വന്‍ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്.

ചിത്രത്തിന്റെ ഓഡിയോ റിലീസ് ചടങ്ങ് എറണാകുളത്ത് പുരോഗമിക്കുകയാണ്. ചടങ്ങിന്റെ ലൈവ് താഴെ കാണാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top