മാസ്‌കും ഗ്ലൗസും ധരിച്ച് കുറ്റ്യാടി എംഎല്‍എ നിയമസഭയില്‍; രൂക്ഷവിമര്‍ശനവുമായി ആരോഗ്യമന്ത്രി

പാറക്കല്‍ അബ്ദുള്ള എംഎല്‍എ

തിരുവനന്തപുരം: നിപ വൈറസ് പടരുന്നതിനിടെ മാസ്‌കും ഗ്ലൗസും ധരിച്ച് കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ള നിയമസഭയിലെത്തിയത് ഭരണ-പ്രതിപക്ഷ ബഹളത്തിനിടയാക്കി. പാറക്കലിന്റെ നടപടി തീര്‍ത്തും അപഹാസ്യമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജയും മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു.

ചോദ്യോത്തരവേള പുരോഗമിക്കുന്നതിനിടയിലാണ് മാസ്‌കും ഗ്ലൗസും ധരിച്ച് പാറക്കല്‍ അബ്ദുള്ള നിയമസഭയില്‍ എത്തിയത് ഭരണപക്ഷത്തിന്റെ ശ്രദ്ധയില്‍ പെടുന്നത്. കുറ്റ്യാടി, കോഴിക്കോട് മേഖലയില്‍ നിപ പടരുന്നത് കൊണ്ടാണ് ഇത്തരമൊരു നടപടിയെന്ന് പാറക്കലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സഭയില്‍ അറിയിച്ചു. എന്നാല്‍ വിഷയത്തിന്റെ ഗൗരവം പരിഗണിക്കണമെന്നും ജാഗ്രത പാലിക്കേണ്ട സമയത്ത് രാഷ്ട്രീയമായുള്ള ഇത്തരം നീക്കങ്ങള്‍ അപഹാസ്യമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

മാസ്‌ക് ധരിക്കുന്നതിന് കൃത്യമായ നിര്‍ദ്ദേശമുണ്ടെന്നും ഒന്നുകില്‍ നിപ ബാധയുണ്ടാകകയോ, അല്ലെങ്കില്‍ രോഗ ബാധിതരുമായി സമ്പര്‍ക്കം ഉണ്ടാകുകയോ ചെയ്യണമെന്ന് പറഞ്ഞ ആരോഗ്യമന്ത്രി നിപ ബാധയുണ്ടെങ്കില്‍ എംഎല്‍എ സഭയില്‍ വരേണ്ടതില്ലെന്നും വ്യക്തമാക്കി. പാറക്കല്‍ എംഎല്‍എ കോമാളിയെപ്പോലെ നീക്കം നടത്തുന്നുവെന്ന് ഭരണപക്ഷ എംഎല്‍എമാരും വിമര്‍ശിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top