ജമ്മുവില്‍ പാക് വെടിവയ്പ്പ്; രണ്ട് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു


ഫയല്‍ ചിത്രം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പ്രഗ്‌വാലിലെ അഖ്‌നൂര്‍ മേഖലയില്‍ പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചയോടെ പാകിസ്താന്‍ വെടിവെയ്പ്പ് ആരംഭിച്ചത്. 12 ഗ്രാമവാസികള്‍ക്ക് അക്രമത്തില്‍ പരുക്കേറ്റു.

വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് യാതൊരു പ്രകോപനവും കൂടാതെയാണ് പാകിസ്താന്‍ ആക്രമം നടത്തിയതെന്ന് ഉന്നത ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ കാരാര്‍ ലംഘിക്കരുതെന്ന് ഇന്ത്യയുടെയും പാകിസ്താന്റെയും ഡിജിഎംഒമാര്‍ തമ്മില്‍ ധാരണയുണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പാകിസാതാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.

പുലര്‍ച്ചെ 2.15 ഓടെയാണ് ജവാന്മാര്‍ കൊല്ലപ്പെട്ടതെന്ന് പൊലീസ് ഉദ്യോഗസ്ഥനായ ബ്രിജ് ലാല്‍ ശര്‍മ്മ പറഞ്ഞു. പര്‍ഗ്‌വാളിലെ മാര്‍ക്കറ്റിനെ പാക് സൈന്യം ലക്ഷ്യമിട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top