റിനോ ആന്റോ ബ്ലാസ്‌റ്റേഴ്‌സ് വിട്ടു; ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് താരം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന റിനോ ആന്റോ ക്ലബ്ബ് വിട്ടു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ റിനോ തന്നെയാണ് വിവരം പറത്തുവിട്ടത്. രണ്ട് സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി ബൂട്ടുകെട്ടിയ താരമാണ് മലയാളി കൂടിയായ റിനോ.

മനോഹരമായ രണ്ട് സീസണ്‍ സമ്മാനിച്ച ബ്ലാസ്‌റ്റേഴ്‌സിനോട് ഗുഡ്‌ബൈ പറയുന്നതായി റിനോ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മികച്ച താരങ്ങളേയും പരിശീലകരെയും പരിചയപ്പെടാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് പറഞ്ഞ റിനോ എല്ലാ സന്ദര്‍ഭത്തിലും കൂടെ നിന്ന ആരാധകരുടെ പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി അറിയിക്കാനും മറന്നില്ല. തന്റെ ജീവിതത്തിലും കരിയറിലും ബ്ലാസ്‌റ്റേഴ്‌സ് പ്രധാനപ്പെട്ട ഒരു ഭാഗമായിരുന്നുവെന്നും ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി.

അതേസമയം അടുത്ത സീസണില്‍ ഏത് ടീമിലേക്കാണ് പോകുന്നത് എന്നതിനെ കുറിച്ച് റിനോ വ്യക്തമാക്കിയിട്ടില്ല. മുന്‍ ക്ലബ്ബായ ബംഗളുരു എഫ്‌സിയിലേക്ക് താരം മടങ്ങുമെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്. 2016 ലാണ് റിനോ ബ്ലാസ്‌റ്റേഴ്‌സില്‍ എത്തിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top