കെവിന്‍ മര്‍ദ്ദനമേറ്റ് മരിക്കുമ്പോള്‍ തൃശൂരില്‍ പൊലീസ് മന്ത്രി കേരളത്തിനു മാത്രമായി പ്രാര്‍ത്ഥനാ ഗാനം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു; വിമര്‍ശനവുമായി ജോയ് മാത്യു

പ്രണയിച്ച പെണ്ണിനെ വിവാഹം കഴിച്ചതിനു ദുരഭിമാനത്തിന്റെ രക്തസാക്ഷിയായ കെവിന്‍ എന്ന യുവാവു മര്‍ദ്ദനമേറ്റ് മരിക്കുമ്പോള്‍ തൃശൂരില്‍  മൂന്നോറോളം സാഹിത്യ കലാ സാംസ്‌കാരിക പ്രവര്‍ത്തകരോട് പൊലീസ് മന്ത്രി കേരളത്തിനു മാത്രമായി  ഒരു പ്രാര്‍ത്ഥനാ ഗാനം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു നടന്‍ ജോയ് മാത്യു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം കെവിന്റെ കൊലപാതകത്തിലുള്ള പ്രതിഷേധം അറിയിച്ചത്.

കുറിപ്പിന്റെ പൂര്‍ണരൂപം

പ്രണയിച്ച പെണ്ണിനെ വിവാഹം
കഴിച്ചതിനു ദുരഭിമാനത്തിന്റെ രക്തസാക്ഷിയായ കെവിൻ എന്ന യുവാവു മർദ്ദനമേറ്റ്‌ മരിക്കുമ്പോൾ തൃശ്ശൂരിൽ
മൂന്നോറോളം സാഹിത്യ കലാ സാംസ്കാരിക പ്രവർത്തകരോട്‌ പോലീസ്‌ മന്ത്രി കേരളത്തിനു മാത്രമായി
ഒരു പ്രാർഥനാ ഗാനം. വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു-
പ്രണയത്തെക്കുറിച്ചും വിപ്ലവത്തെക്കുറിച്ചും
ജാതിരഹിത വിവാഹങ്ങളെയുംപറ്റി കാവ്യങ്ങൾ രചിക്കുന്ന സാഹിത്യകാരന്മാർ അപ്പോൾ തന്നെ പേനയെടുത്തു പ്രാർഥനാഗാനരചന തുടങ്ങി. അതുകൊണ്ടാണു കെവിന്റെ കൊലപാതകത്തെപ്പറ്റിയും പോലീസിന്റെ അനാസ്‌ഥയെക്കുറിച്ചും
ഈ സാംസ്കാരിക നായകന്മാർക്ക്‌
പ്രതികരിക്കാൻ ഇപ്പോഴും
പറ്റാത്തത്‌-( പ്രതികരിച്ചാൽ വിവരമറിയും എന്നത്‌ മറ്റൊരു കാര്യം)
ഭാഗ്യം ഞാൻ ആ മുന്നൂറിൽപ്പെടില്ല
അതിനാൽ ഞാൻ എന്റെ പ്രതിഷേധം നിങ്ങളുമായി പങ്കിടുകയാണു
നമുക്ക്‌ പ്രാർഥനാഗാനം വേണം
പക്ഷെ ആരോടാണു
നാം പ്രാർഥിക്കേണ്ടത്‌?

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top