ബോക്‌സോഫീസിനെ നീരാളി പിടിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം; ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

മോഹന്‍ലാലിനെ നായകനാക്കി അജോയ് വര്‍മ സംവിധാനം ചെയ്യുന്ന നീരാളി ജൂണ്‍ 15 ന് തിയേറ്ററുകളിലെത്തും. ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് ഒരു ലാല്‍ ചിത്രം തിയേറ്ററില്‍ എത്തുന്നത്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത വില്ലന്‍ ആയിരുന്നു അവസാനം തിയേറ്ററിലെത്തിയ ലാല്‍ ചിത്രം. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു വില്ലന്‍ പ്രദര്‍ശനത്തിനെത്തിയത്

ഒടിയന്‍ ചിത്രത്തിന്റെ വേഷ പകര്‍ച്ചക്കായി സമയം വേണ്ടി വന്നതിനാലാണ് ലാല്‍ ചിത്രങ്ങള്‍ തീയേറ്ററില്‍ എത്താന്‍ മാസങ്ങള്‍ വേണ്ടിവന്നത്. ഗ്രാഫിക്സിന് ഒരുപാട് പ്രാധാന്യമുള്ള ചിത്രത്തില്‍ സണ്ണി എന്ന ജെമോളജിസ്റ്റായാണ് ലാല്‍ എത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ  ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗില്‍ ഒന്നാമതായിരുന്നു.

ഒ​രു ട്രാ​വ​ൽ ത്രി​ല്ല​ർ അഡ്വെഞ്ചര്‍ രീതിയിലുള്ള ചിത്രമായിരിക്കും നീരാളി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ത്രി​ല്ലര്‍ രീതിയില്‍ ഒ​രു തി​ക​ഞ്ഞ കു​ടും​ബ​പ​ശ്ചാ​ത്ത​ല​വും ഈ ​ചി​ത്ര​ത്തി​നു​ണ്ട്. ഹോ​ളി​വു​ഡ് സ്റ്റൈലാണ് ​ചി​ത്ര​ത്തി​നു​വേ​ണ്ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

പുലിമുരുകനായിരുന്നു മലയാള സിനിമയില്‍ ഗ്രാഫിക്സിനായി ഏറ്റവും അധികം തുക മുടക്കിയ ചിത്രം. എന്നാല്‍ നീരാളി ഇത് മറികിടക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. നീരാളി ഹോളിവുഡ്‌ സിനിമകളെ കിടപിടിക്കുന്ന തരത്തിലുള്ള കമ്പ്യൂട്ടര്‍ ഗ്രാഫിക്സിലാണ് ഒരുങ്ങുന്നത്. ബോ​ളി​വു​ഡി​ലെ മി​ക​ച്ച സാ​ങ്കേ​തി​ക വി​ദ​ഗ്ദ​രാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

മൂ​ണ്‍ ഷോ​ട്ട് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ സ​ന്തോ​ഷ് ടി ​കു​രു​വി​ള​യാ​ണ് നീരാളിയുടെ നിര്‍മാതാവ്. മ​ല​യാ​ളി​യും ബോ​ളി​വു​ഡ് കാ​മ​റാ​മാ​നു​മാ​യ സ​ന്തോ​ഷ് തു​ണ്ടി​യി​ലാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്രാ​ഹ​ക​ൻ. നീരാളിപോലെ മോഹന്‍ലാല്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ശ്രീകുമാര്‍ വി മേനോന്‍ ചിത്രം ഒടിയന്‍ ഓണത്തിനു റിലീസ് ചെയ്യുമെന്നാണ് നിലവിലെ വാര്‍ത്തകള്‍. അതിനു മുന്‍പ് എത്തുന്ന ഒരു ബിഗ്‌ റിലീസാവും നീരാളി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top