‘പെണ്ണിന്റെ സ്‌നേഹം ഇന്ത്യന്‍ കോഫീഹൗസിലെ ഉപ്പുപാത്രം പോലെയാണ്’; മോഹന്‍ലാലിന്റെ പിറന്നാല്‍ ദിനത്തില്‍ ആവേശമായി ‘നീരാളി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി

മോഹന്‍ലാലിനെ നായകനാക്കി അജോയ് വര്‍മ സംവിധാനം ചെയ്യുന്ന നീരാളിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. പിറന്നാല്‍ ദിനത്തില്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും പ്രിയ നായിക നദിയ മൊയ്തുവും ഒരു നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും നീരാളിയ്ക്കുണ്ട്.

ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത് നവാഗതനായ സാജു തോമസാണ്. പാര്‍വ്വതി നായര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, സായ് കുമാര്‍, എന്നിവര്‍ ചിത്ത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ‘നീരാളി’ നിര്‍മ്മിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top