ബിജെപിയ്ക്ക് തിരിച്ചടി, യെദ്യൂരപ്പ സര്‍ക്കാര്‍ നാളെ നാലുമണിക്ക് വിശ്വാസവോട്ട് തേടണമെന്ന് സുപ്രിം കോടതി

ദില്ലി: കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബിഎസ് യെദ്യൂരപ്പ നാളെത്തന്നെ വിശ്വാസവോട്ട് തേടണമെന്ന് സുപ്രിം കോടതി. നാളെ നാലുമണിക്ക് വിശ്വാസവോട്ട് തേടണമെന്നാണ് സുപ്രിം കോടതിയുടെ മൂന്നംഗബെഞ്ച് നിര്‍ദേശിച്ചിരിക്കുന്നത്. ഏഴ് ദിവസത്തെ സമയം വേണമെന്ന ബിജെപിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ബിജെപിക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്ത്ഗിയാണ് ഏഴ് ദിവസത്തെ സമയം ആവശ്യപ്പെട്ടത്.

ഭൂരിപക്ഷം തെളിയിക്കുന്നത് വരെ സഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ എകെ സിക്രി, എസ്എ ബോബ്‌ഡെ, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

നേരത്തെ ഗവര്‍ണര്‍ വാജുഭായ് വാല 15 ദിവസത്തെ സമയമാണ് ഭൂരിപക്ഷം തെളിയിക്കാന്‍ യെദ്യൂരപ്പയ്ക്ക് നല്‍കിയത്. നാളെ വിശ്വാസവോട്ടെടുപ്പ് നടത്തുന്നതിനെ ബിജെപിക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്ത്ഗി എതിര്‍ത്തു.  ഭൂരിപക്ഷം തെളിയിക്കാന്‍ കൂടുതല്‍ സമയം നല്‍കാനാകില്ലെന്ന് മൂന്നംഗബെഞ്ചിന്റെ അധ്യക്ഷനായ ജസ്റ്റിസ് എകെ സിക്രി വ്യക്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top