നിവിനല്ലായിരുന്നെങ്കിൽ മൂത്തോൻ എന്നൊരു പ്രോജക്ട് ഇതുപോലെ ആകുമായിരുന്നില്ല, സഖാവിന് സല്യൂട്ട്; നിവിനെ പ്രശംസിച്ച് ഗീതു

നിവിൻ പോളിയെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന “മൂത്തോന്” എന്ന ചിത്രത്തിന്റെ ചിത്രീകരണം മുംബൈയിലും ലക്ഷദ്വീപിലുമായി പൂർത്തിയായി. ഗീതു മോഹന്‍ദാസ് തന്നെയാണ് ഫെയ്സ് ബുക്ക്പേജ് വഴി സിനിമയുടെ ചിത്രികരണം പൂര്‍ത്തിയായ വിവരമറിയിച്ചത്. നിവിനല്ലായിരുന്നെങ്കിൽ മൂത്തോൻ എന്നൊരു പ്രോജക്ട് ഇതുപോലെ ആകുമായിരുന്നില്ല, സഖാവിന് സല്യൂട്ട്.’ എന്നും നിവിനെ പ്രശംസിച്ച് ഗീതു മോഹന്‍ദാസ് ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചു.
ലക്ഷദ്വീപുകാരനായ പതിനാലുകാരന് അവന്റെ മുതിര്‍ന്ന സഹോദരനെത്തേടി യാത്രതിരിക്കുന്ന മുത്തോന് സിനിമയ്ക്ക് ‘ഇന്ഷാ അള്ളാഹ്’ എന്നായിരുന്നു ആദ്യം പേരിട്ടിരുന്നത്. തല മൊട്ടയടിച്ച് പരുക്കൻ ഗെറ്റപ്പിലാണ് നിവിൻ ചിത്രത്തിന്റെ പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും ഗീതു മോഹന്‍ദാസ് തന്നെയാണ്. ഛായാഗ്രഹണം ഭര്‍ത്താവ് രാജീവ് രവിയും. ഗീതു മോഹന്‍ദാസ് തിരക്കഥയൊരുക്കുമ്പോള്‍ ഹിന്ദി സംഭാഷണങ്ങള്‍ എഴുതുന്നത് പ്രശസ്ത ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപാണ് എന്നുള്ള പ്രത്യേകതയും മുത്തോന് എന്ന സിനിമക്കുണ്ട്. എഡിറ്റിംഗ് ബി അജിത്കുമാർ. ഗാങ്സ് ഓഫ് വാസിപ്പൂര്‍, ബോംബെ വെല്‍വെറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കുനാല്‍ ശര്‍മ്മയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍. ഇറോസ് ഇന്റര്‍നാഷണലും ആനന്ദ് എൽ റായ്, അലന് മക്അലക്സ് എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

മൂത്തചേട്ടനെ ലക്ഷദ്വീപിൽ മൂത്തോൻ എന്നാണ് വിളിക്കുന്നത്. മൂത്തവൻ എന്നാണ് അർഥം. മൂത്തോന് മലയാള ചിത്രമായിട്ടാണ് ചിത്രീകരിക്കുക. ലൊക്കേഷനിൽ ബോംബെയും ഉൾപ്പെട്ടിരിക്കുന്നതിനാൽ കഥാപാത്രങ്ങളില്‍ ഭാഷയായി ഹിന്ദി കടന്നുവരുന്നുണ്ട്. സിനിമയുടെ കഥയിലേക്ക് കടക്കുമ്പോള്‍ തന്നെ നിവിൻപോളിയെയാണ് മുഖ്യ കഥാപാത്രമായി താന്‍ കണ്ടത് എന്നും അതിനാലാണ് കഥാപാത്രത്തിന് യോജിച്ച ആൾ എന്ന രീതിയിലാണ് നിവിനെ കാസ്റ്റ് ചെയ്തത് എന്നും ഗീതു പറഞ്ഞു. വ്യത്യസ്തമായ സിനിമകൾ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് നിവിൻ. എനിക്കും ക്ലീഷേ കാസ്റ്റിംഗ് ആകരുത് എന്ന വിചാരമുണ്ടായിരുന്നു എന്നും കഥപാത്രം നിവിനും ഇഷ്ടമായിയെന്നും, ഗീതു മോഹൻദാസ് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
രാജ്യാന്തര തലത്തിൽ പ്രശസ്തമായ സുഡാൻസ് ഫിലിം ഫെസ്റ്റിവലില്‍ സ്ക്രീൻ റൈറ്റേഴ്സ് ലാബ് 2015ൽ തിരഞ്ഞെടുത്ത ആദ്യ മലയാളസിനിമ കൂടിയാണ് മൂത്തോൻ. ഇന്ത്യ ഒട്ടാകെയുള്ള തിരക്കഥാകൃത്തുകൾക്കായി സംഘടിച്ച സ്ക്രീൻ റൈറ്റേഴ്സ് ലാബിൽ പങ്കെടുത്തവരിൽ നിന്നും ഏഴു തിരക്കഥാകൃത്തുകളെയാണ് ഏറ്റവും മികച്ച പട്ടികയിൽ തെരഞ്ഞെടുത്തത്. മാത്രമല്ല ഇതിൽ ഗ്ലോബൽ ഫിലിംമേക്കിംഗ് പുരസ്കാരവും മുത്തോന് സിനിമയുടെ തിരക്കഥയ്ക്ക് ഗീതുവിന് ലഭിക്കുകയുണ്ടായി.
ഗീതുവിന്റെ ഫേസ്ബുക്ക് പോസ്റ്റിനു നിവിന്‍ തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ നന്ദി രേഖപ്പെടുത്തി. വലിയ നേട്ടമാണ് ഈ ചിത്രത്തില്‍ തനിക്ക് അഭിനയിക്കാന്‍ സാധിച്ചതെന്നും, സിനിമ സ്ക്രീനില്‍ കാണാനായി കാത്തിരിക്കുന്നുവെന്നും നിവിന്‍പോളി അറിയിച്ചു.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക