കര്‍ണാടകയുടെ വിധി കാത്ത് രാജ്യം; കോണ്‍ഗ്രസ് സഖ്യം ഭൂരിപക്ഷം അവകാശപ്പെട്ട ശേഷം എന്തിന് ബിജെപിയെ ക്ഷണിച്ചെന്ന് സുപ്രിം കോടതി

ദില്ലി: കര്‍ണാടകയിലെ യെദ്യൂരപ്പ സര്‍ക്കാരിന്റെ ഭാവി എന്തെന്ന് ഇന്നറിയാം. യെദ്യൂരപ്പയെ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ച ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസും ജെഡിഎസും സമര്‍പ്പിച്ച ഹര്‍ജികളിലെ തുടര്‍വാദം സുപ്രിം കോടതിയില്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം സുപ്രിം കോടതിയുടെ അനുമതിയോടെ ആയിരുന്നു യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തത്.

യെദ്യൂരപ്പയ്ക്ക് വേണ്ടി മുന്‍ അറ്റോര്‍ണി ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ മുകുള്‍ റോത്ത്ഗി ഹാജരായി. കോണ്‍ഗ്രസ്-ജെഡിഎസ് അംഗങ്ങള്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കബില്‍ സിബലാണ് ഹാജരായിരിക്കുന്നത്. ജസ്റ്റിസുമാരായ എകെ സിക്രി, എസ്എ ബോബ്‌ഡെ, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

ഭൂരിപക്ഷം അവകാശപ്പെട്ട് യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ രണ്ട് കത്തുകളും കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഇന്ന് ഹാജരാക്കി. 15, 16 തീയതികളില്‍ ഹാജരാക്കിയ കത്തിലെ ഉള്ളടക്കം റോത്ത്ഗി കോടതിയില്‍ വായിച്ചു. യെദ്യൂരപ്പയ്ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യമായ പിന്തുണ ഉണ്ടെന്ന റോത്ത്ഗി ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ഭൂരിപക്ഷം അവകാശപ്പെട്ട് കത്ത് നല്‍കിയ ശേഷം എന്തിനാണ് ബിജെപിയെ ഗവര്‍ണര്‍ ക്ഷണിച്ചതെന്ന് ജസ്റ്റിസ് എകെ സിക്രി ചോദിച്ചു. അത് ഗവര്‍ണറുടെ വിവേചനാധികാരം ആണെന്നായിരുന്നു റോത്ത്ഗിയുടെ മറുപടി.

കോണ്

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top