“വോട്ടെണ്ണുംവരെ ജനങ്ങളോടൊപ്പം, വോട്ടെണ്ണിക്കഴിഞ്ഞാല്‍ റിസോര്‍ട്ടില്‍ ഒളിച്ചിരിക്കും”, പരിഹസിച്ച് ജോയ് മാത്യു

കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ ബിജെപി നേതാക്കളുടെ കയ്യില്‍നിന്ന് ഒളിച്ചുമാറി താമസിക്കുന്നതിനെ കണക്കിന് പരിഹസിച്ച് നടനും കഥാകൃത്തുമായ ജോയ് മാത്യു. ഇത്തരത്തില്‍ പെരുമാറുന്നതാണോ ഇന്ത്യന്‍ ജനാധിപത്യം എന്ന് അദ്ദേഹം ചോദിച്ചു.

ജോയ് മാത്യു കുറിച്ചത് പൂര്‍ണമായി താഴെ വായിക്കാം.

വോട്ടെണ്ണിക്കഴിയുന്നത്‌ വരെ ജനങ്ങളോടൊപ്പം വോട്ടെണ്ണിക്കഴിഞ്ഞാലോ ജനങ്ങളിൽ നിന്നും ഒളിച്ചോടി ഏതെങ്കിലും റിസോർട്ടിൽ ഒളിച്ചിരിക്കുകയോ പാർട്ടി തടവിൽ കഴിയുകയോ ചെയ്യുന്നതിനെയാണോ ഇൻഡ്യൻ ജനാധിപത്യം എന്ന് പറയുന്നത്‌?

വാലില്ലാത്ത കഷ്ണം
——————
മുമ്പൊക്കെ നൂറുകോടി ക്ലബ്ബിൽ കയറിപ്പറ്റാൻ സിനിമയെടുക്കണമായിരുന്നു
ഇന്ന് കർണ്ണാടകയിൽ ഒരു എം എൽ എ ആയാൽ മതിയത്രെ!

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top