റോഡ് നിര്‍മാണത്തില്‍ നിലവാരമില്ല; ഇടപ്പള്ളി-മണ്ണൂത്തി ദേശീയ പാതയില്‍ സിബിഐയും ദേശീയപാത അതോറിറ്റിയും പരിശോധന നടത്തി

പ്രതീകാത്മക ചിത്രം

കൊച്ചി: ഇടപ്പള്ളി-മണ്ണൂത്തി ദേശീയ പാതയില്‍ സിബിഐയും ദേശീയപാത അതോറിറ്റിയും പരിശോധന നടത്തി. റോഡ് നിര്‍മാണം നിലവാരം പുലര്‍ത്താത്തതാണെന്നും, നിര്‍ദ്ദേശിക്കപ്പെട്ടതിന്റെ നാലിലൊന്ന് ശതമാനം അസംസ്‌കൃത വസ്തുക്കള്‍ മാത്രമാണ് ഉപയോഗിച്ചതെന്നും കാട്ടി തൃശൂര്‍ സ്വദേശി നല്‍കിയ പരാതിയിലാണ് പരിശോധന നടന്നത്. പാലിയേക്കര ടോള്‍ പ്ലാസയിലും അധികൃതര്‍ വിവര ശേഖരണം നടത്തി.

വടക്കാഞ്ചേരി സ്വദേശി കെടി ബെന്നി നല്‍കിയ പരാതിയെ തുടര്‍ന്നാണ് സിബിഐ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും ദേശീയപാത അതോറിറ്റിയും സംയുക്തമായി പാലിയേക്കര ടോള്‍ പ്ലാസയിലും ദേശീയപാതയിലും പരിശോധന നടത്തിയത്. രാവിലെ ടോള്‍ പ്ലാസ ഓഫീസിലെത്തിയ ഉദ്യോഗസ്ഥര്‍ ഉച്ച വരെ ഓഫീസ് രേഖകള്‍ പരിശോധിച്ച് വിവര ശേഖരണം നടത്തി. എഗ്രിമെന്റില്‍ പറഞ്ഞിരുന്നതിലും താഴെയാണ് റോഡുകളുടെ നിലവാരം എന്നായിരുന്നു പരാതി. നാഷണല്‍ ഹൈവേ അതോറിറ്റിയില്‍ നിന്ന് വിവരവകാശ നിയമപ്രകാരം ലഭിച്ച അളവുകളുടെ നാലിലൊന്ന് നിലവാരം പോലും റോഡിനില്ല എന്ന് പരാതിക്കാരന്‍ ആരോപിക്കുന്നു

ദേശീയപാത അതോറിറ്റി ലഭ്യമാക്കിയ രേഖകളും പരാതിക്കാരന്‍ സിബിഐക്ക് കൈമാറിയിരുന്നു. ഈ രേഖകള്‍പ്രകാരം, റോഡിനനിലവാരമുണ്ടോ എന്ന് അതോറിറ്റിയിലെ ഉദ്യാഗസ്ഥരുടെ സാന്നിധ്യത്തിലാണ് പരിശോധന നടന്നത്. റോഡിന്റെ മെറ്റല്‍ വര്‍ക്കുകളിലും സര്‍വ്വീസ് റോഡിന്റെ നിര്‍മാണത്തിലും നിര്‍ദ്ദേശം പാലിക്കപ്പെട്ടില്ലെന്ന് പരാതിയില്‍ ആരോപിക്കുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top