വെള്ളാവൂര്‍ പഞ്ചായത്തില്‍ സിപിഐ-സിപിഐഎം പിന്തുണയോടെ കേരള കോണ്‍ഗ്രസിന്റെ ഡയോണി ബൈജു പ്രസിഡന്റ്

കോട്ടയം: ഏറ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ വ്യാഴാഴ്ച്ച നടന്ന തെരഞ്ഞെടുപ്പില്‍ വെള്ളാവൂര്‍ പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസിലെ ഡയോണി ബൈജു തെരഞ്ഞടുക്കപ്പെട്ടു. 13 അംഗ ഭരണസമിതിയില്‍ യുഡിഎഫിന് മൂന്ന് അംഗങ്ങളാണുള്ളത്. രണ്ട് സ്വതന്ത്രര്‍ കോണ്‍ഗ്രസിനൊപ്പമാണ്. കേരള കോണ്‍ഗ്രസിന്റെ പിന്തുണയോടെ സിപിഐയിലെ ഷൈനി കുന്നിനിയില്‍ ആയിരുന്നു മുന്‍ പ്രസിഡന്റ്. മുന്‍ ധാരണ പ്രകാരം ഷൈനി കുന്നിനിയില്‍ രാജിവച്ചത് പ്രകാരമാണ് ഡയോണി ബൈജുവിനെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചത്.

വ്യാഴാഴ്ച്ച നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ പിജി ജനാര്‍ദ്ദനന്‍ നായരുടെ വോട്ട് അസാധുവായതിനെ തുടര്‍ന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി റോസമ്മ കോയിപ്പുറത്തിനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡയോണി ബൈജുവിനും ആറ് വോട്ട് വീതം ലഭിച്ചത്. തുടര്‍ന്ന് നറുക്കിട്ടാണ് ഡയോണി ബൈജുവിനെ തെരഞ്ഞെടുത്തത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top